അഭിനയ രംഗത്ത് നിന്ന് സ്വയം മാറി നിന്നതാണ്.. ആരും വിലക്കിയിട്ടില്ല.. വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ കരിയർ ആണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത്

മിനിസ്ക്രീൻ പ്രേക്ഷകരിൽ ഒരുപാട് ആരാധകരുണ്ടായിരുന്ന താരമായിരുന്നു ലക്ഷ്മി പ്രമോദ്. വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ഒരുപാട് പ്രേക്ഷക പ്രീതി നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം താരം കാഴ്ചവെച്ചിരുന്നു.

റംസിയുടെ കേ സിൽ ആരോപണ വിധേയയായതിനെ തുടർന്ന് മിനിസ്ക്രീന് അഭിനയ രംഗത്തു നിന്നും താരം വിട്ടുനിൽക്കുകയാണ്. അഭിനയത്തിൽ നിന്ന് തൽക്കാലം മാറി നിന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ ലക്ഷ്മി പ്രമോദ്.

അഭിനയ രംഗത്ത് നിന്ന് മാറി നിന്നത് സ്വന്തം തീരുമാന പ്രകാരം ആയിരുന്നു എന്നാണ് ലക്ഷ്മി പ്രമോദിന്റെ വാക്കുകൾ. ആരും വിലക്കിയിട്ടില്ല എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഉണ്ടാക്കിയ കരിയർ ആണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത് എന്നും താരം വളരെ സങ്കടത്തോടെ പറയുന്നു.

റംസിയുടെ കേ സിൽ ആരോപണ വിധേയരായ താരം പറയുന്നത് ആരോപണത്തിൽ സത്യം ഇല്ല എന്നാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും നിയമത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട് എന്നും എത്ര കാലം കഴിഞ്ഞാലും യാഥാർത്ഥ്യം പുറത്തു വരുമെന്നും താരം വളരെ ഉറച്ച ഭാഷയിൽ പറയുന്നു.

ഒരുപാട് നാളത്തെ കഠിന പ്രയത്നത്തിന് ഫലമായി ഉണ്ടാക്കിയ വളരെ മികച്ച ഒരു കരിയർ തനിക്കുണ്ടായിരുന്നു എന്നും വളരെ പെട്ടെന്ന് അത് ഇല്ലാതായി പോകുന്നത് ആദ്യം വിഷമമുണ്ടായിരുന്നു എന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ സീരിയൽ അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കുന്നത് സ്വന്തം തീരുമാനപ്രകാരം ആണെന്നും താരം തുറന്നു പറഞ്ഞു.

കരിയർ പെട്ടെന്ന് നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ തന്നെ സങ്കടപ്പെടുത്തിയത് ഒന്നുമറിയാത്ത തന്റെ മകനെക്കുറിച്ച് മോശമായ വാക്കുകൾ പറഞ്ഞത് അറിഞ്ഞപ്പോഴാണ്. മകന് മൂന്ന് വയസ്സ് മാത്രമാണ് പ്രായം. മക്കളോടൊപ്പവും കുടുംബത്തോടൊപ്പവുമാണ് ഇപ്പോൾ സമയം ചെലവഴിക്കുന്നത് എന്നും താരം പറയുന്നു.

താൻ അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല . അതുകൊണ്ടുതന്നെ എത്ര വർഷം കഴിഞ്ഞാലും സത്യം ജയിക്കും എന്നാണ് കേസിനെക്കുറിച്ച് ലക്ഷ്മിയുടെ അഭിപ്രായം.

Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmid

Be the first to comment

Leave a Reply

Your email address will not be published.


*