പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു…

മലയാളചലച്ചിത്ര പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. സിനിമ രംഗത്തെ ബഹുമുഖ പ്രതിഭയായി ഒരുപാട് ആരാധകരെ നേടിയെടുത്ത മുന്നേറുകയാണ് പൃഥ്വിരാജ്. മാധ്യമ പ്രവർത്തകയായ സുപ്രിയയും മകൾ അലംകൃതയും പ്രേക്ഷകർക്ക് സുപരിചിതരാണ്.

ഇപ്പോൾ താരകുടുംബം മാലിദ്വീപിൽ അവധി ആഘോഷ തിരക്കിലാണ്. രണ്ടുപേരും അവധി ആഘോഷിക്കുന്ന ഫോട്ടോയും വീഡിയോകളും വിശേഷങ്ങളും മറ്റും പങ്കുവെച്ച് എത്തിയിരുന്നു. ക്ഷണനേരം കൊണ്ടാണ് പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചത്.

സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ അല്ലെങ്കിൽ നേരിട്ട് അറിയുന്ന വ്യക്തികളെ പോലെ ആണ് പ്രേക്ഷകർ ഓരോരുത്തരും ഇവരുടെ ഫോട്ടോകൾക്കും മറ്റു വിശേഷങ്ങൾക്കും പ്രതികരണങ്ങൾ അയക്കാറുള്ളത്. അവധി ഒക്കെ നിർത്തി ലൊക്കേഷനിലേക്ക് വായോ എന്ന് പറഞ്ഞ് ഒരു ആരാധകൻ കൂട്ടത്തിലുണ്ട്. മറ്റൊരാൾ അല്ലിയെ അന്വേഷിച്ച് കമന്റ് ഇട്ടിട്ടുണ്ട്.

ഒരുപാട് ആരാധകരുള്ള താരമാണ് അലങ്കൃത. പൃഥ്വിരാജും സുപ്രിയയും വളരെ സ്നേഹത്തോടെ അലങ്കൃതയെ ആലി എന്നും പ്രേക്ഷകർ അല്ലി എന്നും വിളിക്കുന്നു. കൊവിഡ് കാലത്ത് അല്ലിയുടെ പല ആശങ്കകളും പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അന്ന് അമ്മയെ പോലെ ഒരു മാധ്യമപ്രവർത്തക ആകുമോ എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്.

സുപ്രിയയെ പോലെ ഡാൻസ്നോട് വളരെയധികം ഇഷ്ടമുള്ള കൂട്ടത്തിലാണ് അലംകൃത. അക്കാര്യത്തിൽ ഞാനാണ് പുറകിൽ എന്നാണ് പൃഥ്വിരാജിന്റെ വാക്കുകൾ. അത്യാവശ്യം വികൃതിയും കുസൃതിയും കാണിക്കുന്ന കുട്ടിയാണ് അലങ്കൃത എന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് തുറന്നു പറയുന്നു.

അമ്മ മല്ലിക സുകുമാരൻ എത്തിയാൽ തനിക്കും സുപ്രിയയും എതിരെ പരാതി പറയാറുണ്ട് എന്നും അമ്മ ഞങ്ങളെ ചീത്ത പറയും എന്നാണ് അവളുടെ വിചാരം എന്നും പൃഥ്വിരാജ് വളരെ സന്തോഷത്തോടെ പറയുന്നു. മകളുടെ കരിയറിനെ കുറിച്ച് ആരാധകർ ചോദിക്കുമ്പോൾ പൃഥ്വിരാജിന്റെ ഉത്തരം മകൾ ആരാവരുത് എന്നതിനെ കുറിച്ച് മാത്രമാണ് ഇതുവരെ ചിന്തിച്ചിട്ടുള്ളൂ എന്നാണ്.

മകളെ സെലിബ്രിറ്റി സ്റ്റാറ്റസിൽ വളർത്താൻ ആഗ്രഹിക്കുന്നില്ല എന്നും സാധാരണക്കാരിയായ വളരട്ടെ എന്നുമാണ് പൃഥ്വിരാജിന്റെ വാക്ക് അഭിപ്രായം. മകൾക്ക് ഒരുപാട് ആരാധകരുണ്ട് എങ്കിലും മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും മറ്റും എപ്പോഴും പങ്കു വയ്ക്കാറില്ല. ഈ അവധി ആഘോഷത്തിലും പൃഥ്വിരാജ് പറ്റിച്ചു എന്നാണ് ആരാധകരുടെ കമന്റ്.

Prithvi
Prithvi
Alakrita

Be the first to comment

Leave a Reply

Your email address will not be published.


*