ഉഫ്ഫ് എജ്ജാതി ലുക്ക്‌… ഐശ്വര്യ ലക്ഷ്മിയുടെ ലേറ്റസ്റ്റ് കിടിലം ഫോട്ടോയിലൂടെ ആരാധകരെ ഞെട്ടിച്ച് താരം

ചുരുക്കം ചില സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് ഐശ്വര്യ ലക്ഷ്മി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആരാധകരെ ആകർഷിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും തന്റെ ആറ്റിട്യൂടും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന നടിയാണ് ഐശ്വര്യലക്ഷ്മി. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ ഒട്ടുമിക്ക യൂത്തമാരോടൊപ്പം നായിക വേഷത്തിൽ എത്താൻ താരത്തിന് സാധിച്ചു.

ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരം. 1.7 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനുള്ളത്. താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

fwdlife_magazine ന്റെ കവർ ഫോട്ടോയിൽ താരത്തെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിലെ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. നിമിഷ നേരം കൊണ്ട് ഫോട്ടോ വൈറൽ ആവുകയായിരുന്നു.

ഇതുവരെ കണ്ട ഐശ്വര്യലക്ഷ്മി ആയിരുന്നില്ല ആ ഫോട്ടോയിൽ. സാധാരണയായി ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഐശ്വര്യ ലക്ഷ്മി മാഗസിൻ കവർ ഫോട്ടോയിൽ ഹോട് & ബോൾഡ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അത് തന്നെയാണ് ഫോട്ടോ കൂടുതൽ വൈറൽ ആവാൻ കാരണം.

“All of us should calm a bit down. It’s ok if things happen in our time and not societies time. Only things that matter are how happy you are when you go to bed and what you can do to change what is actually troubling you at that point of time” says Aishwarya Lekshmi (@aishu__) on her new year resolutions and projects. എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

2014 മുതൽ മോഡൽ രംഗത്ത് സജീവമായ താരം 2017 ലാണ് അഭിനയജീവിതം ആരംഭിക്കുന്നത്. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള യാണ് താരത്തിന്റെ ആദ്യസിനിമ. ശേഷം ടോവിനോ നായകനായ മായാനദി എന്ന സിനിമയാണ് താരത്തെ കൂടുതൽ പ്രശസ്തിയിലേക്ക് കൊണ്ടുപോയത്. മികച്ച അഭിനയമാണ് മായാനദി എന്ന സിനിമയിൽ താരം കാഴ്ചവച്ചത്.

പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണിമയും, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിൽ വേഷമണിഞ്ഞു. മലയാളത്തിനു പുറമെ തമിഴിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഒരു തെലുങ്ക് സിനിമ പുറത്തു വരാനിരിക്കുന്നു.

Aishu
Aishu
Aishu

Be the first to comment

Leave a Reply

Your email address will not be published.


*