ആരെയാണ് കൂടുതൽ ഇഷ്ടം. ഒരുപാട് ആരാധകരുള്ള മിനിസ്ക്രീനിലെ താരങ്ങൾ.. മൃദുല വിജയ് & ഗോപിക അനിൽ…

സിനിമ നടിമാരേക്കാൾ സീരിയൽ നടിമാരെയാണ്  മലയാളി വീട്ടമ്മമാർക്ക് കൂടുതലിഷ്ടം. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് അവർ സീരിയൽ നടിമാരെ കാണുന്നത്. മലയാളത്തിൽ തന്റെതായ സ്ഥാനമുറപ്പിച്ച ഒരുപാട് സീരിയൽ നടിമാരുണ്ട്.

സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന ഒരുപാട് നടിമാരും ഉണ്ട്. ഓരോ കാലഘട്ടത്തിലും സിനിമാ മേഖലയിലും സീരിയൽ മേഖലയിലും തിളങ്ങിനിൽക്കുന്ന ഒരുപാട് നടിമാരുടെ പേര് ഞങ്ങൾക്ക് പറയാൻ പറ്റും.

മലയാളത്തിലുള്ള ചാനലുകൾ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ ഒരുപാടാണ്. ഓരോ സീരിയലിലും ക്യാമറയ്ക്ക് മുമ്പിൽ എത്തുന്ന നടിമാർ പിന്നീട് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ മാറുകയാണ് പതിവ്. ഇപ്പോൾ മലയാളം സീരിയൽ രംഗത്തുള്ള ഒരുപാട് നടിമാർ പ്രേക്ഷകരുടെ മനസ്സിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു.

മൃദുല വിജയ്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ സീരിയൽ നടിയാണ് മൃദുല. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. പല സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് മഴവിൽ മനോരമയിലെ കൃഷ്ണതുളസി യിലും താരം പ്രത്യക്ഷപ്പെട്ടു. കൃഷ്ണതുളസി ആണ് താരത്തിന്റെ പ്രശസ്തി മലയാളികൾക്കിടയിൽ വർദ്ധിപ്പിച്ചത്.

ഒരുപാട് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. കോമഡി സ്റ്റാർ, സ്റ്റാർ വാർ, ടമാർ പടാർ, ലെറ്റസ്‌ റോക്ക് & റോൾ, സ്റ്റാർ മാജിക്‌ എന്നിവയാണ് താരം ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോകൾ. താരമിപ്പോൾ സി കേരളം സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ പ്രധാനവേഷം ചെയ്യുകയാണ്.

ഗോപിക അനിൽ. സാന്ത്വനം എന്ന ഒരൊറ്റ സീരിയൽ മതി ഗോപിക അനിൽ എന്ന താരത്തെ മലയാളികൾ നെഞ്ചിലേറ്റാൻ. കലിപ്പന്റെ കാന്താരി ആയി സാന്ത്വനത്തിൽ ശിവയുടെ ഭാര്യയായ അഞ്ജലിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് ഗോപിക അനിൽ ആണ്.

2004 പുറത്തിറങ്ങിയ മോഹൻലാൽ സിനിമയായ ബാലേട്ടനിലെ കൊച്ചു താരമാണ് ഇപ്പോൾ സീരിയൽ രംഗത്ത് ഏറ്റവും തിളങ്ങി നിൽക്കുന്ന ഗോപിക. സഹോദരി കീർത്തന ഒരു സീരിയൽ നടിയും കൂടിയാണ്.

ഗോപിക ഒരുപാട് സീരിയലുകളിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്. അമ്മത്തൊട്ടിൽ, മാംഗല്യം, കബനി തുടങ്ങിയവ താരം അഭിനയിച്ച സീരിയലുകളാണ്. ഇപ്പോൾ സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം.

Be the first to comment

Leave a Reply

Your email address will not be published.


*