ആകെ മാറി ലക്ഷ്മി മേനോൻ. അനിയത്തിയുടെ ഫോട്ടോ കാണിച്ച് പറ്റിക്കുന്നോ എന്ന് കമെന്റുകൾ…

രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെ കടന്നുവന്ന് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. ഇപ്പോൾ താരം തമിഴിൽ സജീവമാണ്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചു.

തമിഴ് കുംകി എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. ഏറ്റവും വേഗത്തിൽ സ്റ്റാർ പട്ടം കരസ്ഥമാക്കിയ നടിയാണ് ലക്ഷ്മി മേനോൻ. മികച്ച തുടക്കക്കാരിക്കുള്ള സൗത്ത് ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകർ.

അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ കണ്ടു, “അനിയത്തിയുടെ ഫോട്ടോ കാണിച്ച് പറ്റിക്കുന്നോ എന്ന് കമെന്റുകൾ” വരെ രേഖപ്പെടുത്തിരിക്കുകയാണ് ആരാധകർ. അത്രയും ക്യൂട്ട് & യങ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോ പ്രചരിക്കുന്നത്.

സുന്ദരപാണ്ഡ്യൻ എന്ന സിനിമയിലെ അഭിനയത്തിന് 2013 ൽ തമിഴ്നാട് സ്റ്റേറ്റ് ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ പതിനേഴാം വയസ്സിൽ ആണ് താരം ഈ അവാർഡ് കരസ്ഥമാക്കിയത്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ കൈമുദ്ര. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിന് സാധിച്ചു.

ദിലീപ് നായകനായ അവതാരം എന്ന സിനിമയിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മണിമേഖല എന്ന കഥാപാത്രത്തെയാണ് താരം ആ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഒരു നല്ല ഗായികയും കൂടിയാണ് താരം.

Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*