40 വയസ്സ് തന്നെയാണോ? വയസ്സൊക്കെ വെറും അക്കം മാത്രം. അനന്ദഭദ്രത്തിലെ നായികയുടെ ഗെറ്റ് അപ്പ്‌ കണ്ട് അന്തംവിട്ട് ആരാധകർ.

2005 ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന സിനിമയിലെ ഭാമ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ റിയ സെൻ ഇപ്പോൾ 40 വയസ്സ് തികഞ്ഞിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തന്റെ അവസാന ഫോട്ടോയുടെ ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്.
Age is just a number, you deserve to look the way you do.
വയസ്സ് ഒക്കെ വെറും അക്കം മാത്രം. നിങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ പ്രത്യക്ഷപ്പെടാൻ നിങ്ങൾക്ക് അവകാശമുണ്ട്. എന്നായിരുന്നു താരം തലക്കെട്ട് നൽകിയത്.

40 വയസ്സിലും ഇത്രയും ഗ്ലാമറോ എന്ന് ചോദിക്കുകയാണ് ആരാധകർ. ഒരുപാട് വർഷത്തോളമായി സിനിമാരംഗത്ത് സജീവമായ താരം ഇപ്പോഴും തന്റെ പഴയ സൗന്ദര്യം കാത്ത് സൂക്ഷിക്കുകയാണ്. 10 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

1991 ലെ വിഷകന്യ എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് എട്ടുവർഷത്തിനുശേഷം 1999 ൽ താജ്മഹൽ എന്ന തമിഴ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുകയായിരുന്നു താരം. ശേഷം തുടർച്ചയായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു.

മലയാളികൾ താരത്തെ ഓർത്തു വെക്കുന്നത് അനന്തഭദ്രം എന്ന സിനിമയിലെ താരത്തിന്റെ പ്രകടനത്തിലാണ്. പൃഥ്വിരാജ്, കാവ്യാ മാധവൻ, മനോജ് കെ ജയൻ, തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സിനിമയായിരുന്നു അനന്തഭദ്രം.

2017 ലാണ് താരം ഏറ്റവും അവസാനമായി സിനിമയിൽ അഭിനയിച്ചത്. ലോൺലി ഗേളാണ് താരം അവസാനമായി അഭിനയിച്ച സിനിമ. പിന്നീട് പല വെബ്സീറീസുകളിലും താരം അഭിനയിച്ചു.

Riya Sen
Riya Sen
Riya Sen
Riya Sen
Riya Sen
Riya Sen
Riya Sen
Riya Sen

Be the first to comment

Leave a Reply

Your email address will not be published.


*