ടോവിനോയുടെ കള ടീസറിലെ നായികയെ തേടി പ്രേക്ഷകർ. ആളാരാണെന്ന് മനസ്സിലായപ്പോൾ ഞെട്ടി…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ടോവിനോയുടെ കള എന്ന സിനിമയിലെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ടീസറിൽ ടോവിനോയ്ക്കൊപ്പം ഉണ്ടായ നടിയെ തേടി പോയിരിക്കുകയാണ് ആരാധകർ.

താരം മലയാളത്തിൽ ആദ്യം അല്ല, മുമ്പ് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ടോവിനോയുടെ കള എന്ന സിനിമയിലെ ടീസറിൽ ഉണ്ടായിരുന്ന നായിക മലയാളത്തിലെ പ്രിയ നടി ദിവ്യ പിള്ളയാണ്.

ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. 2015 ലാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.

പൃഥ്വിരാജ് നായകനായ ഊഴം, മമ്മൂട്ടി നായകനായ മാസ്റ്റർപീസ്, ജയറാമിന്റെ മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ എന്നെ സിനിമകളിൽ താരം അഭിനയിച്ചു. കൂടാതെ ടോവിനോയോടൊപ്പം തന്നെ എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

താരം സിനിമക്ക് പുറമേ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയലായ ഫ്ലവർ ടിവി സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകിലെ ഝാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിവ്യ പിള്ളയാണ്.

സീ കേരളം റിയാലിറ്റി ഷോ ആയ മിസ്റ്റർ ആൻഡ് മിസ്സിസ് ലെ ജഡ്ജ് കൂടിയാണ് താരം.

Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya

Be the first to comment

Leave a Reply

Your email address will not be published.


*