മാൽദീവ്‌സിൽ അടിപിച്ചുപൊളിച്ച് KGF ലെ റോക്കി ഭായും കുടുംബവും .. ചിത്രങ്ങൾ കാണാം

K. G. F എന്ന ഒരൊറ്റ ചിത്രം കൊണ്ട് ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഭിനയ വൈഭവമാണ് യഷ്. ഒരൊറ്റ ചിത്രത്തിലൂടെ കോടികണക്കിന് ആരാധകരെ നേടിയെടുക്കുന്നത് ചിലപ്പോൾ ആദ്യം ആയിരിക്കാം. ചിത്രത്തിന്റെ ആദ്യ ഭാഗം വൻഹിറ്റ് ആയതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന് ഉള്ള തീവ്രമായ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

രണ്ടാം ഭാഗത്തിലെ ഷൂട്ടിംഗ് കഴിഞ്ഞതിനുശേഷം അവധി ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ താരവും കുടുംബവും. മാലിദ്വീപിൽ ആണ് അവധി ആഘോഷിക്കുന്നത്. അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയാണ്.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. രാധിക പണ്ഡിറ്റ് ആണ് താരത്തിന്റെ ഭാര്യ. അയ്റ , യഥർവ് എന്നീ പേരുള്ള രണ്ട് മക്കളും ഭാര്യയുമൊത്താണ് മാലിദ്വീപിൽ താരം അവധി ആഘോഷിക്കുന്നത്.

നവീൻ കുമാർ ഗൗഡ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം. 2004 മുതൽ താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. അറിയപ്പെടുന്ന ഒരു കന്നട ചലച്ചിത്ര അഭിനേതാവാണ് താരം. 2016ലായിരുന്നു താരത്തിന്റെ വിവാഹം. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരം രാധികയെ വിവാഹം കഴിക്കുന്നത്.

2018 ലാണ് കെജിഎഫ് ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യയിലുടനീളം അഞ്ച് ഭാഷകളിലായി ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. കന്നടയിൽ ഇതുവരെ നിർമ്മിക്കപ്പെട്ട അതിൽ ഏറ്റവും കൂടുതൽ ചിലവേറിയ സിനിമയായിരുന്നു കെജിഎഫ്. ആദ്യ കളക്ഷനിൽ തന്നെ 14 കോടി രൂപയാണ് ചിത്രം നൽകിയത്.

രണ്ടാഴ്ചക്കുള്ളിൽ നൂറുകോടി ക്ലബ്ബിലും എത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ആദ്യഭാഗം വൻഹിറ്റായതിനെ തുടർന്ന് രണ്ടാം ഭാഗത്തിന് ആയുള്ള തീവ്രമായ കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

Yash
Yash
Yash

Be the first to comment

Leave a Reply

Your email address will not be published.


*