“മഞ്ഞുരുകും കാലം” ഇഷ്ടതാരം ആലീസിന്റെ മൊഞ്ചുള്ള ഫോട്ടോസ് വൈറൽ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഞ്ഞുരുകും കാലം, സ്ത്രീപദം തുടങ്ങിയ സീരിയലുകളിലൂടെ ജനപ്രിയ നായിക എന്ന പദവിയിലേക്ക് താരം ഉയരുകയായിരുന്നു. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലത്തിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത്.

മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയകളിലും സജീവമാണ്. തന്റെ ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്കു വേണ്ടി താരം അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ വിശേഷങ്ങൾക്ക് പ്രേക്ഷകർ നൽകാറുള്ളത്. അത്രത്തോളം പ്രേക്ഷകപ്രീതി ഉണ്ടെന്നർത്ഥം.

കസ്തൂരിമാൻ എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു. തന്റെതായ അഭിനയ വൈഭവം കാഴ്ചവച്ച് ഒരുപാട് ആരാധകരെ താരം നേടിയെടുത്തത് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ്. അടുത്തിടെ വിവാഹ വേഷത്തിൽ താരത്തിന്റെ ഫോട്ടോഷൂട്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

താരം എൻഗേജ്ഡ് ആണ് എന്ന വിശേഷവും വളരെ തരംഗം ആയാണ് പ്രേക്ഷകർക്കിടയിൽ പ്രചരിച്ചത്. പത്തനംതിട്ട സ്വദേശി സജിൻ സാജി സാമുവലാണ് താരത്തിന്റെ പ്രതിശ്രുത വരൻ. പ്രതിശ്രുത വരന്റെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. അഭിഷേക് ബച്ചനെ പോലെയുണ്ട് എന്നാണ് ആരാധകർ അദ്ദേഹത്തിന്റെ ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിരുന്നത്.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ്. വളരെ സുന്ദരിയായി ശാലീനത്വം തുളുമ്പുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് എന്നാണ് ആരാധകരുടെ ഭൂരിപക്ഷ അഭിപ്രായം. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.

Alice
Alice
Alice

Be the first to comment

Leave a Reply

Your email address will not be published.


*