ഞാനൊരു പെണ്ണായത് കൊണ്ടാണ് ഇത് പോലൊരു അനുഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞു ആര്യ ദയാൽ.

സിനിമ-സീരിയൽ മേഖലയുമായി ബന്ധപ്പെട്ട സ്ത്രീകൾക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ധാരാളമാണ്. ഇത്തരത്തിലുള്ള ഒരുപാട് കയ്പേറിയ അനുഭവങ്ങൾ പല നടിമാർക്കും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

സിനിമ മേഖലയിൽ ഉള്ള സ്ത്രീകൾക്ക് മാത്രമല്ല, സീരിയൽ രംഗത്തും അതുപോലെ സിനിമയുമായി ബന്ധപ്പെട്ട മറ്റു പല മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്കും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാവാറുണ്ട്.

തന്റെതായ വ്യത്യസ്ത ശൈലി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായികയാണ് ആര്യ ദയാൽ. താരത്തിന് ഇത്തരത്തിലുള്ള കയ്പേറിയ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് ഈയടുത്ത് ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കുകയുണ്ടായി.

തന്റെ സെൽഫ് സ്റ്റൈൽ കൊണ്ട് ജനഹൃദയം കീഴടക്കിയ ഗായികയാണ് ആര്യ ദയാൽ. ക്ലാസിക് സംഗീതത്തോടൊപ്പം പോപ്പ് സംഗീതം മിക്സ് ചെയ്ത് താരം അവതരിപ്പിച്ച ഒരു ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരുന്നു. അഭിനയത്തിലും തന്റെതായ് കഴിവ് തെളിയിച്ചിരിക്കുകയാണ് താരം.

ഈയടുത്ത് ഒരു വീഡിയോ ചിത്രീകരണത്തിനിടെ താരത്തിന് ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ്. കിങ് ഓഫ് മൈ കൈന്റെ എന്ന മ്യൂസിക് ആൽബം ഷൂട്ടിംഗ് രാത്രി നടക്കുന്ന സമയമാണ് അനുഭവമുണ്ടായത്.

രാത്രി ഷൂട്ടിംഗ് സമയത്ത് കുറച്ചു പേര് താരത്തെയും മറ്റു സ്ത്രീകളെയും വളയുകയായിരുന്നു. ആ സമയത്ത് ഒച്ച വെക്കുകയും. തുടർന്ന് നാട്ടുകാർ ചുറ്റും കൂടുകയും ചെയ്തു. പക്ഷേ വന്നവർ ഞങ്ങളെ ശകാരിക്കുകയാണ് ഉണ്ടായത് എന്ന് താരം പറയുന്നു.

ഒരു സ്ത്രീ രാത്രി സമയത്ത് ഒച്ച വെക്കുമ്പോൾ അതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരുകൂട്ടം ജനങ്ങൾ ഉള്ളതുകൊണ്ടാണ് ഈ അനുഭവം ഉണ്ടായത്. മാത്രമല്ല ഞാൻ ഒരു പെൺകുട്ടി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള അനുഭവമുണ്ടായത് എന്നും താരം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*