‘എജ്ജാതി കോളനി’, എന്ന് കമെന്റിട്ടവന് കിടിലം മറുപടി നൽകി അമൃത.

സിനിമ സീരിയൽ നടന്മാരുടെ രൂപസാദൃശ്യമുള്ള അപരന്മാർ സോഷ്യൽ മീഡിയയിൽ തിളങ്ങാറുണ്ട്. മലയാളത്തിലെ പ്രശസ്ത നടിനടൻമാരെ അനുകരിച്ചുകൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരുപാട് അപരന്മാരെ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.

മുഖച്ഛായ കൊണ്ട്, ഫിഗർ കൊണ്ട്, അഭിനയം കൊണ്ട് അല്ലെങ്കിൽ ഡയലോഗ് ഡെലിവറി കൊണ്ട് അപരന്മാർ യഥാർത്ഥ താരത്തിനെ അനശ്വരമാക്കുകയാണ്. മണ്മറഞ്ഞു പോയ ഒരുപാട് നടിമാരുടെയും നടന്മാരെയും അനുകരിക്കുന്ന ഒരുപാട് മിമിക്രി അര്ടിസ്റ്റ്കളും ഉണ്ട്.

ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റൈയുടെ രൂപ സാദൃശ്യ കൊണ്ട് തിളങ്ങിയ അമൃത അമ്മു സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായ താരമാണ്. ഐശ്വര്യയുടെ മുഖച്ഛായയോടൊപ്പം, അഭിനയം കൂടിയായപ്പോൾ മലയാളികൾക്കിടയിൽ താരം വൈറലാവുകയായിരുന്നു.

കേരളത്തിന്റെ ഐശ്വര്യ എന്നാണ് ഇപ്പോൾ അമൃത അമ്മുവിനെ മലയാളികൾ വിളിക്കുന്നത്. അതിനു ശേഷം ഒരുപാട് ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടു. മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും ലഭിക്കുന്നത്.

താരം തന്റെ ഇൻസ്റ്റാഗ്രാമിലെ റീൽസിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയും അതിന് ഒരാൾ രേഖപ്പെടുത്തിയ കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ വീഡിയോക്ക് താഴെ ഒരാൾ “എജ്ജാതി കോളനി” എന്ന് കമന്റ്‌ രേഖപ്പെടുത്തിയതിന് താരം നൽകിയ മറുപടിയാണ് വൈറലായത്.

“ആ ഇപ്പൊ മനസ്സിലായി ആരാ കോളനി എന്ന്. ആദ്യം സ്വയം നന്നാവാടോ” എന്ന കിടിലൻ മറുപടി നൽകിയിരിക്കുകയാണ് അമൃത. താരത്തിന്റെ വീഡിയോക്ക് മികച്ച പ്രതികരണവും ഒരുപാട് ലഭിച്ചിട്ടുണ്ട്

Amrutha
Amrutha
Amrutha
Amrutha
Amrutha
Amrutha
Amrutha
Amrutha

Be the first to comment

Leave a Reply

Your email address will not be published.


*