എജ്ജാതി സ്റ്റൈലിഷ് ലുക്ക്‌ 😍 സൗന്ദര്യ റാണിയെപ്പോലെ പുതിയ ഫോട്ടോഷൂട്ടിൽ നിത്യ മേനോൻ

അറിയപ്പെടുന്ന മലയാള ചലച്ചിത്ര അഭിനയത്രിയും പിന്നണി ഗായികയും ആയി ശ്രദ്ധേയായ താരമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 1998ലാണ് താരം സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി അരങ്ങേറുന്നത്.

ആദ്യം അഭിനയിക്കുന്നത് ഇംഗ്ലീഷ് ചിത്രത്തിലാണ്. പിന്നീട് ഹിന്ദി ചിത്രമായ 7’°ക്ലോക്കിലും മലയാളത്തിലേക്ക് ചുവടു മാറിയത് ആകാശ ഗോപുരം എന്ന വലിയ വിജയകരമായ സിനിമയിലൂടെയായിരുന്നു. മോഡലൈണ്ടി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും 180 എന്ന ചിത്രത്തിലൂടെ തമിഴിലേക്കും താരം കടന്നുചെന്നു.

പുതിയ കാലഘട്ടത്തിന് ഇണങ്ങുന്ന മോഡേൺ വേഷങ്ങളും പ്രാചീനം തുളുമ്പുന്ന കുലീനമായ വേഷങ്ങളും താരം പരീക്ഷിച്ച് വിജയിച്ചവയാണ്. 2019ൽ ആണ് മിഷൻ മംഗളിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയത്. താരത്തിന് 3 ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പത്രപ്രവർത്തനം ആയിരുന്നു താരത്തിന്റെ സ്വപ്ന കരിയർ. പക്ഷേ അത്യന്തിക പത്രപ്രവർത്തനം സാധ്യമാകാത്തതിന്റെ പേരിലാണ് ചലച്ചിത്ര അഭിനയ രംഗത്തേക്ക് താരം കടന്നു വരുന്നത്. മലയാളമാണ് മാതൃഭാഷ എങ്കിലും ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം നിത്യയ്ക്ക് വശമാണ്.

ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, ഉറുമി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധേയമായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കയ്യിൽ വരുന്ന കഥാപാത്രങ്ങളെല്ലാം മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിനു എന്നും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ്. സിമ്പിൾ ആയ രൂപത്തിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മാലയിലും മോതിരത്തിലും ഒതുക്കിയ സിമ്പിൾ ആയ ആഭരണങ്ങളും വെള്ള ഡ്രസ്സും ജീൻസും ആണ് വേഷം.

മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോ ഷൂട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആവോളം പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരം ആയതു കൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോഷൂട്ട് പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയായിരുന്നു.

Nithya
Nithya
Nithya
Nithya
Nithya

Be the first to comment

Leave a Reply

Your email address will not be published.


*