പുതിയ സിനിമയുടെ പൂജ ചടങ്ങിൽ സുന്ദരിയായി അനു സിതാര. ഫോട്ടോ ഏറ്റെടുത്തു ആരാധകർ.

2013 മുതൽ സിനിമാലോകത്തു സജീവമായ താരമാണ് അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്, ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ഫഹദ് ഫാസിൽ സിനിമയിൽ അഭിനയിക്കുകയുണ്ടായി.

പിന്നീട് ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല വേഷങ്ങൾ മലയാളികൾക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു. 2016 ൽ ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് പ്രധാനവേഷത്തിൽ താരം ആദ്യമായി എത്തുന്നത്. പിന്നീട് ഫുക്രി ക്യാപ്റ്റൻ തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

താരത്തിന്റെ ഏറ്റവും അവസാനമായി മണിയറയിലെ അശോകൻ എന്ന സിനിമയാണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 2.3 മില്യൻസ് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരത്തിന്റെ അടുത്ത 2 സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പുള്ള പൂജ വേളയിലെ ഫോട്ടോയാണ് ശ്രദ്ധയാകർഷിച്ചത്.

വിനയന്റെ 19 ആം നൂറ്റാണ്ട് എന്ന സിനിമയുടെയും, അജയ് വാസുദേവന്റെ നാലാം തൂണ് എന്ന സിനിമയുടെ പൂജാ ചടങ്ങിൽ പങ്കെടുത്ത താരത്തിന്റെ സുന്ദര ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോകൾ ലഭിച്ചിട്ടുള്ളത്.

Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara

Be the first to comment

Leave a Reply

Your email address will not be published.


*