ബ്രഹ്‌മാണ്ട ചിത്രം KGF 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.. 5 ഭാഷകളിലായി റെക്കോർഡ് റിലീസ്..

സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന കെജിഎഫ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരുപക്ഷേ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി ഇത്രത്തോളം ആരാധകർ ആകാംഷയോടെ കാത്തിരുന്ന വേറെ സിനിമ ഉണ്ടാവില്ല.

കന്നഡ ഫിലിം ഇൻഡസ്ട്രിയുടെ ചരിത്രം തന്നെ മാറ്റിമറിച്ച കെജിഎഫ് ചാപ്റ്റർ വൺ കന്നഡ സിനിമയുടെ സകലമാന റെക്കോർഡുകൾ തകർത്തിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകൾക്കും കെജിഎഫ് ചാപ്റ്റർ വൺ ഡബ്ബ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കെജിഎഫ് ചാപ്റ്റർ ടു വിനു നവേണ്ടി ഇന്ത്യയൊട്ടാകെ കാത്തിരിപ്പിലായിരുന്നു.

ഇപ്പോൾ കെജിഎഫ് ചാപ്റ്റർ ടു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് പൃഥ്വിരാജ് സുകുമാരൻ തന്റെ എഫ് ബി പേജിൽ ആണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്
16/07/2021! The promise! #KGF2 എന്നാണ് താരം കെജിഎഫ് ലെ നായകനായ യഷ് ന്റെ ഫോട്ടോയോടൊപ്പമുള്ള ക്യാപ്ഷൻ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*