“ഉളുപ്പില്ലാത്ത ജന്മങ്ങള്‍” മിണ്ടാതിരിക്കാന്‍ വിചാരിച്ചാല്‍ സമ്മതിക്കില്ല ; ഞരമ്പ് രോഗിക്ക് സാധികയുടെ ചുട്ട മറുപടി

സീരിയൽ-സിനിമ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന യുവ അഭിനയത്രി ആണ് സാധിക വേണുഗോപാൽ. ചെറുതും വലുതുമായ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സാദിക.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന വ്യക്തിയാണ് താരം. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ സ്വന്തമായ നിലപാട് ആരെയും വകവെക്കാതെ തുറന്നു പറയാനും ഉറച്ച ശബ്ദം പ്രകടിപ്പിക്കാനും താരം ഇതുവരെയും മുന്നോട്ട് വന്നിട്ടുണ്ട്. ഇക്കാര്യം കൊണ്ട് തന്നെ ഒരുപാട് ആരാധകരേയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്.

സിനിമാ-സീരിയൽ അഭിനയത്തിൽ മാത്രമല്ല കിടിലൻ ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കുന്നതിലും താരം മുൻപന്തിയിലാണ്. ഒരുപാട് നല്ല ആശയങ്ങളും വ്യത്യസ്തതയുമുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ ഈ അടുത്ത് താരത്തിന്റേതായി പുറത്തു വരികയുണ്ടായി.

യുവ സെലിബ്രേറ്റികളിൽ ആര് ഫോട്ടോ പോസ്റ്റ് ചെയ്താലും അതിന് അശ്ലീല കമന്റുകൾ വരുന്നത് ഇപ്പോൾ ഒരു ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പക്ഷെ മോശം കമന്റിട്ടവർക്ക് ചുട്ട മറുപടി കൊടുക്കുന്നതിൽ എന്നും സാധിക മടി കാണിച്ചിട്ടില്ല. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോയ്ക്ക് മോശം കമന്റ്റിട്ടതിനു സാധികയുടെ മറുപടിയാണ് തരംഗമാകുന്നത്.

താരത്തിന്റെ ഫോട്ടോക്ക് താഴെ അശ്ലീല കമന്റ് എഴുതിയ വ്യക്തിയെ കടുത്ത ഭാഷയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആണ് സാധിക മറുപടി പറഞ്ഞിരിക്കുന്നത്. സാധികയുടെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ആ വ്യക്തിയെ ശപിക്കുന്ന രൂപത്തിലാണ് സാധികയുടെ മറുപടി.

സാധികയുടെ മറുപടി ഇങ്ങനെ: ‘ഈ ശവത്തിന്റെ ഒരു അക്കൗണ്ട് റിപ്പോര്‍ട്ട് അടിച്ചതാണ്….. മിണ്ടാതിരിക്കാന്‍ വിജാരിച്ചാല്‍ സമ്മതിക്കില്ല ഉളിപ്പില്ലാത്ത ജന്മങ്ങള്‍ ഈശ്വര്‍ ഭഗവാനെ ഇവന്മാരെ പോലെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവരൊക്കെ കൊറോണ വന്ന് തൊലയണെ അല്ലെങ്കിലും ഇതുപോലത്തെ കീടങ്ങളെ ദൈവം പനപോലെ വളര്‍ത്തും എന്തിനാണോ എന്തോ’

Post
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika

Be the first to comment

Leave a Reply

Your email address will not be published.


*