ഭക്ഷണം രണ്ടു നേരമായി കുറച്ചു, വ്യായാമമായി ഷട്ടിൽ കളിയും, വിശേഷങ്ങൾ പങ്ക് വെച്ച് അന്ന രാജൻ.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിൽ ലിച്ചി എന്ന കഥാപാത്രത്തെ അനശ്വരമാക്കി മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അന്ന രാജൻ. ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകളിൽ അഭിനയം കൊണ്ട് ആരാധകരെ ആകർഷിക്കാൻ താരത്തിനു സാധിച്ചു.

മലയാള സിനിമയിൽ വിസ്മയിപ്പിച്ച താരം ഇപ്പോൾ തമിഴ്ൽ അരങ്ങേറാൻ പോവുകയാണ്. അതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. തമിഴിൽ ആദ്യമായി പ്രത്യക്ഷപ്പെടാൻ പോകുന്നത്. അതിനു വേണ്ടി താരം ചെയ്ത മാക്കോവരും സിനിമാ ലൊക്കേഷനിലെ വിശേഷങ്ങളും ആണ് താരം പറയുന്നത്.

നാലു ചിത്രങ്ങളാണ് ഇപ്പോൾ താരം കമ്മിറ്റ് ചെയ്തിരിക്കുന്നത്. കൊറോണ കാലത്ത് വെറുതെ ഇരിക്കുകയായിരുന്നു താരം. അയ്യപ്പനും കോശിയും ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ഇനിയിപ്പോൾ കൈനിറയെ സിനിമകളാണ് താരത്തിന്.

“സിനിമയുടെ യഥാർത്ഥ ആസ്വാദനം കിട്ടണമെങ്കിൽ തിയേറ്ററിൽ പോയി തന്നെ കാണണം. തിയേറ്ററിൽ കാണാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഇനി സിനിമ തീയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ്. അതിനുള്ള കാത്തിരിപ്പിലാണ് ഞാൻ”എന്നും താരം കൂട്ടിച്ചേർത്തു.

സിനിമയിൽ വരുന്നതിന് മുമ്പ് നേഴ്സ് ആയി ജോലി ചെയ്തിരുന്നു താരം. പിന്നീടാണ് അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന്റെ ഓഡിഷനിൽ താരം പങ്കെടുത്തത്. കൂടാതെ കഥാപാത്രം അവതരിപ്പിക്കാൻ താരത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.

അതിനുശേഷം ഒരുപാട് നല്ല സിനിമകളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ മധുര രാജ, പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയും തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

Anna
Anna
Anna
Anna
Anna
Anna

Be the first to comment

Leave a Reply

Your email address will not be published.


*