രണ്ട് മില്യൻ ആരാധകരായതിന്റെ സന്തോഷ ഫോട്ടോ പങ്ക് വെച്ച് ഐശ്വര്യ. ആ രണ്ട് കണ്ണുകൾ എന്ത് അഴകാണെന്ന് ആരാധകർ.

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത സെലിബ്രിറ്റികൾ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും സിനിമ-സീരിയൽ മേഖലയിലുള്ള നടീനടന്മാർ അവരുടെ സിനിമാ വിശേഷങ്ങളും ജീവിത വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ആണ്.

സോഷ്യൽ മീഡിയയിലൂടെ വൈറലായി പിന്നീട് സിനിമയിലേക്ക് കടന്നുവന്ന നടിമാരും ഉണ്ട്. ഇപ്പോൾ അധിക സെലിബ്രിറ്റികളും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ ആണ്. ആയിരം മുതൽ മില്യൻ കണക്ക് ഫോളോവേഴ്സ് ഉള്ള ഒരുപാട് നടിമാരും നടന്മാരും മലയാളത്തിൽ ഉണ്ട്.

ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാംഗോസ് എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ മേനോൻ. താരം ആകെ ഒരു സിനിമയിൽ മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾ എന്നും താരത്തെ ഓർത്തെടുക്കുകയാണ്.

താരം ഈയടുത്ത് ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൻ ആരാധകരായതിന്റെ സന്തോഷ ഫോട്ടോ പങ്ക് വെച്ചിരിക്കുകയാണ്. താരം പിങ്ക് ഡ്രസ്സിൽ ഉള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. മികച്ച പ്രതികരണങ്ങളാണ് ഫോട്ടോയുടെ താഴെ കാണാൻ സാധിക്കുന്നത്.

താരത്തിനെ അതീവ സുന്ദരമായ ഫോട്ടോ കണ്ടു ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. “ആ രണ്ട് കണ്ണുകൾ എന്ത് അഴകാണെന്ന്”. “അതീവ മനോഹരം” തുടങ്ങിയ കമന്റുകൾ ആണ് ആരാധകർ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം.

Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*