മമ്മൂട്ടിയോടൊപ്പം ആ സിനിമ ചെയ്യാൻ പറ്റാത്തതിൽ എനിക്ക് ഇപ്പോഴും സങ്കടമുണ്ട് തുറന്നു പറഞ്ഞു നമിത.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രത്തെ മലയാളികൾ പെട്ടെന്ന് മറക്കാൻ കഴിയില്ല. ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തെന്നിന്ത്യയിലെ പ്രിയ നടി നമിതയായിരുന്നു.

തമിഴിലും തെലുങ്കിലും ആണ് താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ ചില സിനിമകളിൽ താരം അഭിനയത്തിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്,കന്നഡ,തെലുങ്ക്, ഹിന്ദി ഇംഗ്ലീഷ് സിനിമയിൽ വരെ താരം അഭിനയിച്ചിട്ടുണ്ട്.

കലാഭവൻ മണി നായകനായ ബ്ലാക്ക് സ്റ്റാല്യൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മോഹൻലാൽ നായകനായ പുലിമുരുകനിൽ ആയിരുന്നു. താരത്തിന്റെ അടുത്ത മലയാള സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

ഈയടുത്ത് താരം ഒരു അഭിമുഖത്തിൽ മലയാളത്തിൽ, മമ്മൂട്ടി നായകനായ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ വിഷമം വെളിപ്പെടുത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായി ആദ്യം ഡയറക്ടർ സമീപിച്ചത് നമിതയെ ആയിരുന്നു. പക്ഷേ അതിൽ അഭിനയിക്കാൻ ഭാഗ്യം ഉണ്ടായില്ല.

ഈ വിഷയത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ക്രോണിക് ബാച്ചിലറിലെ രംഭ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചത് എന്നെ ആയിരുന്നു പക്ഷേ ആ വേഷം ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ ആ വിഷയത്തിൽ എനിക്ക് സങ്കടമുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

2002 ൽ സൊന്തം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. താരം അഭിനയിച്ച ആദ്യത്തെ നാലു സിനിമകളും തെലുങ്കിൽ ആയിരുന്നു. രണ്ടായിരത്തി നാലിൽ എങ്കൽ അണ്ണാ എന്ന സിനിമയിൽ ആണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടത്.

താരമിപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ്. തമിഴ്നാട് ബിജെപിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ആണ് താരം. ഗ്ലാമർ വേഷങ്ങളിൽ ആണ് താരം കൂടുതൽ തിളങ്ങി നിന്നത്. പല സിനിമകളിലും ഐറ്റം ഡാൻസുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha

Be the first to comment

Leave a Reply

Your email address will not be published.


*