“ആളങ്ങ് വലുതായല്ലോ ഇപ്പോഴും സുന്ദരി തന്നെ” ശ്വാസകോശം സ്പോഞ്ച് പോലെയാണ്… പരസ്യത്തിലെ കുട്ടിയുടെ ഇപ്പോഴത്തെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് സോഷ്യൽമീഡിയ.

ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന് തുടങ്ങുന്ന പരസ്യം കാണാത്തവരായി ആരുമുണ്ടാവില്ല. പുകവലിക്കെതിരെ സോഷ്യൽ അവയർനെസ് ഉണ്ടാക്കാൻ ഈ പരസ്യം വഹിച്ച പങ്ക് ധാരാളമാണ്.

ഏതൊരു സിനിമ തുടങ്ങുന്നതിനു മുമ്പ് സിനിമാപ്രേമികൾ ആദ്യം കാണുന്നത് ഈ പരസ്യം ആയിരിക്കും. പുകവലിയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് ഈ പരസ്യത്തിലൂടെ സമൂഹത്തെ കാണിക്കാൻ ഇതിന്റെ പിന്നണി പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

പരസ്യത്തിലെ കൊച്ചു കുട്ടിയായി അഭിനയിച്ച സിമ്രാൻ നാട്ടെകാർ ഇപ്പോൾ പഴയ കൊച്ചുകുട്ടി ഒന്നുമല്ല. കൊച്ചു കുട്ടി വളർന്നു ഇപ്പോൾ ഒരു നായക പരിവേഷത്തിലേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് ആരാധകലോകം.

പരസ്യത്തിൽ അഭിനയിച്ച ആ കൊച്ചു കുട്ടി തന്നെയാണല്ലോ ഇത്? എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. ഏകദേശം 150 ഓളം പരസ്യങ്ങളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് സിമ്രാൻ നാട്ടെകാർ.

താരമിപ്പോൾ ബോളിവുഡ് സിനിമയിലും ഹിന്ദി സീരിയലുകളിലും സജീവമാണ്. 17 വയസ്സിനിടയിൽ ഒരുപാട് സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ മികച്ച അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ബന്ധൻ സാത് ജാൻമോ ക’ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി അരങ്ങേറുന്നത്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. “ജാനേ കാഹാൻ സെ ആയി ഹേ” യാണ് താരത്തിന്റെ ആദ്യ സിനിമ.

പുകവലി പരസ്യത്തിന് പരമ ഒരുപാട് പ്രധാനപ്പെട്ട പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോംപ്ലെൻ ബോക്സിലെ ഫോട്ടോ താരത്തിന്റെതാണ്. മുംബൈ മെട്രോയുടെ അവാർനസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട മുഖം താരത്തിന്റെതാണ്.

Simran
Simran
Simran
Simran
Simran

Be the first to comment

Leave a Reply

Your email address will not be published.


*