ഋഷിക്ക് പുതിയൊരു അനിയൻ കുട്ടിയെ കിട്ടി. സന്തോഷം പങ്ക് വെച്ച് അനുരാജ് പ്രീണ

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് അനുരാജ്, പ്രീണ എന്നേ ദമ്പതികളെ അറിയാതിരിക്കാൻ വഴിയില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആൾക്കാരുടെയും സജസ്റ്റ് ലിസ്റ്റിൽ അല്ലങ്കിൽ സ്ക്രോൾ ഫീഡിൽ ഇവരുടെ വീഡിയോ ഒരു പ്രാവശ്യമെങ്കിലും വന്നിട്ടുണ്ടാകും.

ടിക്കറ്റോക്കിലൂടെ വൈറലായ ദമ്പതികളാണ് അനുരാജ് & പ്രീന. ആദ്യകാലഘട്ടത്തിലെ എല്ലാവരും ഡബ്സ്മാഷ് പിന്നാലെ പോയപ്പോൾ ഇവർ സ്വന്തം ക്രിയേറ്റിവിറ്റി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തു. ടിക്കറ്റോക്കിൽ ഈ ദമ്പതികൾ പെട്ടെന്ന് വൈറൽ ആവുകയായിരുന്നു.

ഇവരോടൊപ്പം മകൻ ഋഷിയും അഭിനയം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. മൂന്നുപേരും ഒരുമിച്ചുള്ള ഒരുപാട് വീഡിയോസുകൾ കാണാൻ സാധിക്കും. വ്യത്യസ്തമായ ആശയങ്ങൾ ആണ് ഇവരുടെ വീഡിയോകളും ഇത്രയും പിന്തുണ ലഭിക്കാൻ കാരണം.

ഇപ്പോൾ വെബ് സീരീസ്കളിലൂടെയാണ് ഇവര് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക്കിൽ തിളങ്ങിയ പല ദമ്പതികളും ഒരുമിച്ചുള്ള ഒരുപാട് വെബ് സീരീസുകളിൽ ഇവർ പ്രത്യക്ഷപ്പെട്ടു. മികച്ച അഭിനേതാക്കളും കൂടിയാണ് ഇരുവരും.

കേവലം വീഡിയോ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുക എന്നതിലുപരി, നല്ല ആശയങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്നതും വീഡിയോയിലൂടെ ഈ ദമ്പതികൾ ചെയ്യുന്നുണ്ട്.

ഇവരുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രീണ രണ്ടാമതും ഗർഭിണിയായ ശേഷം സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഇപ്പോൾ അവരുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വന്നതിന്റെ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. Its a boy എന്ന് എഴുതിയാണ് അനുരാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ പ്രിയതമയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*