ദേവസുരത്തിലെ രേവതിയുടെ അനിയത്തി ശാരദ, നടി സീത ഇന്ന് മുസ്ലീമായി യാസ്മിൻ എന്ന പേര് സ്വീകരിച്ചിരിക്കുന്നു. സംഭവം ഇങ്ങനെ..

1993 ൽ മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് മലയാള സിനിമയായിരുന്നു ദേവാസുരം. മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ ഒരു പൊൻതൂവൽ ആയിരുന്നു ദേവാസുരം എന്ന സിനിമ.

സിനിമയിൽ വേഷമിട്ട എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരുന്നത്. ദേവാസുരത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചത് രേവതിയായിരുന്നു. രേവതിയുടെ ഭാനുമതി എന്ന കഥാപാത്രത്തിന്റെ അനിയത്തിയായ ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സീതയായിരുന്നു.

ദേവാസുരത്തിന് ശേഷം സീത എന്ന കലാകാരിയെ മലയാളികൾ പിന്നീട് പ്രധാനവേഷത്തിൽ കണ്ടതില്ല. താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താരമിപ്പോൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം സുഖമായി ജീവിക്കുകയാണ്.

ഈ അടുത്ത് കേരള കൗമുദിക്കു നൽകിയ ഒരു അഭിമുഖത്തിൽ താരം തന്റെ വിശേഷങ്ങൾ പറയുകയുണ്ടായി. താരമിപ്പോൾ അബ്ദുൽഖാദർ എന്നയാളെ വിവാഹം കഴിച്ച് ചെന്നൈയിൽ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്.

കല്യാണശേഷം ഇസ്ലാം മതത്തിലേക്ക് മാറുകയായിരുന്നു താരം. ഇപ്പോൾ യാസ്മിൻ എന്ന പേര് സ്വീകരിച്ചു ഭർത്താവിനോടൊപ്പം കഴിയുകയാണ്. മുസ്ലിമായി ജീവിക്കുന്നതെങ്കിലും അഭിനയം നിർത്താൻ താരം തീരുമാനിച്ചിരുന്നില്ല.

വിജയ് ടിവി ടെലികാസ്റ്റ് ചെയ്യുന്ന സുന്ദരി ഞാനും സുന്ദരി നീയും എന്ന സീരിയലിൽ താരം അഭിനയിക്കുകയാണ്. താരം ഏറ്റവും അവസാനമായി അഭിനയിച്ചത് സത്യ എന്ന സീരിയലിലാണ്. കല്യാണം കഴിഞ്ഞു മതംമാറിയ താരം തന്റെ കലയോടുള്ള സ്നേഹം ഇന്നും നിലനിർത്തി കൊണ്ടു പോവുകയാണ്.

വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെയാണ്.
ഞങ്ങൾ ചെന്നൈയിൽ ഒരേ സ്കൂളിൽ പഠിച്ചവരാണ്. സ്കൂൾ പഠന ശേഷം ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല. പക്ഷേ നാലുവർഷം മുമ്പ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഉള്ളിൽ ഞങ്ങൾക്ക് രണ്ടുപേർക്കും സ്നേഹമായിരുന്നു.

പക്ഷേ അത് പ്രണയമായിരുന്നില്ല. ആദ്യം വീട്ടുകാരുടെ എതിർപ്പ് മാറാൻ ആഗ്രഹിച്ചു. അങ്ങനെ മൂന്നു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ചു. ഭർത്താവിന്റെ മതത്തിലേക്ക് മാറാൻ ഞാൻ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് പിന്നീട് ഇസ്ലാം മതം സ്വീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*