സാരി ഉടുത്തപ്പോൾ വയറു കാണുന്നതിൽ പ്രശ്നമില്ല, പക്ഷെ ഷോർട്ട് ധരിച്ചപ്പോൾ കാല് കാണുന്നതാണ് ചിലർക്ക് പ്രശ്നം : അപർണ ബാലമുരളി.

സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് അപർണ ബാലമുരളി. ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി മാറാൻ താരത്തിന് കഴിഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂരരായി പൊട്രൂ എന്ന സിനിമയിലെ മാസ്മരിക അഭിനയം താരത്തെ സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട നടിമാരിൽ ഒരാളായി മാറ്റാൻ കാരണമായി. സൂര്യ യോടൊപ്പം മികച്ച കെമിസ്ട്രി കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു.

കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരുള്ള താരം തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒട്ടും പിന്നോട്ടല്ല. താരം ഈ അടുത്ത് വസ്ത്രധാരണയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

താരം പറഞ്ഞതിന്റെ ആകെത്തുക ഇങ്ങനെയാണ്.

വസ്ത്രധാരണ അവരവരുടെ സ്വാതന്ത്ര്യമാണ്. അതെങ്ങനെ ധരിക്കണം എങ്ങനെ ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് അവരാണ്. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ വസ്ത്രം ധരിക്കട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന പോലോത്ത വസ്ത്രം മറ്റുള്ളവർ ധരിക്കണമെന്ന് ആഗ്രഹിക്കുന്നത് ശരിയല്ല.

ഷോർട്ട് ഡ്രസ്സ് ധരിച്ചാൽ കാലു കാണുന്നത് ശരിതന്നെ. അപ്പോൾ സാരി ധരിക്കുന്നതോ? സാരി ധരിക്കുമ്പോൾ വയറു കാണാറില്ലേ. സാരി പരമ്പരാഗത വസ്ത്രം എന്ന് വെച്ച് അവിടെ കാണാതിരിക്കുന്നില്ല. നോക്കുന്ന ആളുടെ കണ്ണുകളാണ് ഇവിടെ പ്രശ്നം.

അനശ്വര രാജൻന്റെ ഫോട്ടോയ്ക്ക് വന്ന നെഗറ്റീവ് കമന്റുകളെ പ്രതികരിച്ചാണ് താരം ഇത്തരത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ അക്കൗണ്ടിന് ഒരുപാട് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ടെന്നു അതുകൊണ്ട് ഞാൻ കമന്റ് ലിമിറ്റ് ചെയ്തു വെച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

നടിയയും, പ്ലേ ബാക്ക് സിങ്ങർ ആയും, ക്ലാസ്സികൾ ഡാൻസർ ആയും തിളങ്ങിയ തരമാണ് അപർണ ബാലമുരളി. യാത്ര തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പക്ഷെ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*