പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് : അനുഭവം പങ്കുവെച്ച് നിർമാതാവ് ജോളി ജോസഫ്

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രശസ്തനായ സിനിമ നിർമ്മാതാവാണ് ജോളി ജോസഫ്. അദ്ദേഹം ടിനി ടോമിനെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഹാർട്ട് ബീറ്റ്,  ചന്ദ്രനിലേക്കൊരു വഴി തുടങ്ങി ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നിർമ്മാതാവാണ് ജോളി ജോസഫ്.

തമാശരൂപത്തിൽ ആണ് അദ്ദേഹം സന്തോഷം പ്രേക്ഷകരെ അറിയിക്കുന്നത്. വാസ്തവത്തിൽ അദ്ദേഹത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തിരിക്കുന്നത്. ഉള്ളടക്കത്തിലേക്ക് നേരിട്ട് എത്തിക്കാത്ത തലക്കെട്ട് അദ്ദേഹം പോസ്റ്റിനെ  ശ്രദ്ധേയമാക്കിയത്.

അദ്ദേഹത്തിന്റെ മൂന്നാമത്തെ മകൾക്ക് ടിനിടോം സമ്മാനം നൽകുന്ന ചിത്രത്തിന്റെ കൂടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മകളുടെ ജീവിതത്തിൽ ടിനിടോമിന്റെ ഒരു വാക്കിന് ഉണ്ടായ  നന്മയും അടയാളപ്പെടുത്തലുമാണ് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്
കാക്കനാടിലുള്ള  ഭാവൻസ്  ആദർശ  വിദ്യാലയത്തിൽ  വിദ്യാർത്ഥിനിയായിരുന്ന  എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ  ടിനിടോം   ”Best Student ” സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ …!  അന്നവൾക്കു  അദ്ദേഹം  പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..

ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള്  ഇപ്പോൾ  അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് …!  ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ? 
എന്റെ പടങ്ങളിൽ അദ്ദേഹം  അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ ,

പക്ഷെ  ടിനിടോമിനെ മുഖ്യാതിഥിയായി  പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് … അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര്  പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച !

Be the first to comment

Leave a Reply

Your email address will not be published.


*