വിശ്വരൂപം സിനിമയിലെ ഈ സുന്ദരി നായികയുടെ വയസ്സ് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.. പൂജയുടെ സ്റ്റൈലിഷ് ഫോട്ടോസ് കാണാം..

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി ഒന്നിലധികം ഭാഷകളിൽ കഴിവ് തെളിയിച്ച മുന്നേറുന്ന അമേരിക്കൻ അഭിനയത്രി ആണ് പൂജ കുമാർ. 1995 ഇൽ നടന്ന ഇന്ത്യ usa മത്സരത്തിൽ താരം വിജയിയായിരുന്നു. അഭിനയത്തിന് അപ്പുറം മോഡലിംഗ് രംഗത്തും താരം തിളങ്ങി നിൽക്കുന്നു.

അഭിനയത്തിലേക്ക് കടന്നു വരുന്നതിനു മുമ്പ് താരം മോഡലിംഗ് രംഗത്ത് സർവ്വ സജീവമായിരുന്നു. അമേരിക്കൻ ചലച്ചിത്രങ്ങളിൽ ആണ് ആദ്യം അഭിനയിക്കുന്നത്. മാൻ ഓൺ എ ലെഡ്ജ്, ബ്രോൾ ഇൻ സെൽ ബ്ലോക്ക് 99, ബോളിവുഡ് ഹീറോ, ഫ്ലേവേഴ്സ്, ഹൈഡിംഗ് ദിവ്യ, പാർക്ക് ഷാർക്ക്സ്, നൈറ്റ് ഓഫ് ഹെന്ന തുടങ്ങിയവയാണ് താരം അഭിനയിച്ച ഇംഗ്ലീഷ് സിനിമകൾ.

1997 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്. ടെലിവിഷൻ അവതാരകയായും താരം അരങ്ങ് തകർത്തിട്ടുണ്ട്. ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് ടെലിവിഷൻ അവതാരക ജോലി സഹായിച്ചു. ചാനൽ V-യിലെ ബി.പി.എൽ. ഓയേ, ബജാജ് കി ലഹ്രേൻ, സീ ടിവിയിലെ ജാഗോ ഓർ ജീതോ തുടങ്ങിയവയാണ് ടെലിവിഷൻ മേഖലയിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ.

താരം അഭിനയിച്ച രണ്ടു ചിത്രങ്ങൾ ഒരേ സമയം ഹിന്ദിയിലും തമിഴിലും പുറത്തിറങ്ങിയിരുന്നു. കമലഹാസൻ നായകനായ വിശ്വരൂപം, ഉത്തമവില്ലൻ തുടങ്ങിയ സിനിമകൾക്കാണ് ഈ നേട്ടം കൈവരിക്കാനായത്. ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ മികച്ച വാർത്താ പ്രാധാന്യം ഇക്കാര്യത്തിന് ഉണ്ടായിരുന്നു.

അഭിനയത്തിലും മോഡലിംഗിലും മാത്രമല്ല താരത്തിന്റെ കഴിവ്. പഠനത്തിലും താരം ഒട്ടും പിറകോട്ട് അല്ല. പൊളിറ്റിക്കൽ സയൻസിലും ഫിനാൻസ്ലും താരത്തിന് ബിരുദമുണ്ട്. വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നാണ് താരം ബിരുദമെടുത്തത്. ഇതിനെല്ലാം അപ്പുറം കുച്ചിപ്പുടി, ഭരതനാട്യം, കഥക് തുടങ്ങി നൃത്ത രൂപങ്ങളിലും താരത്തിന് പരിശീലനം ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോയാണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. നാല്പതിനപ്പുറം വയസ്സുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് 18 വയസ്സ് പ്രായമുള്ള പെൺകുട്ടിയെക്കാൾ ഭംഗിയിലും മനോഹാരിതയിലും ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

ചുറു ചുറുക്കുള്ള ചർമ്മവും വശ്യമായ മുഖകാന്തിയും ആണ് താരത്തിന്റെ എന്നത്തെയും ഹൈലൈറ്റ്. സൗന്ദര്യത്തിന് ഒപ്പം മികച്ചു നിൽക്കുന്ന അഭിനയ പ്രകടനങ്ങളും താരത്തിനെ പ്രേക്ഷകർക്കിടയിൽ വളരെ പ്രിയങ്കരിയാക്കി. പുതിയ ഫോട്ടോസ് കാണാം.

Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*