ഈ വയസ്സിലും എന്നാ ഗ്ലാമറാ.. അഭിരാമിയുടെ പുത്തൻ ഫോട്ടോകൾ വൈറൽ.

ഒരു സമയത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു അഭിരാമി. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയ മികവ് കൊണ്ട് തന്റെ തായ് സ്ഥാനമുറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്.

1995 ലാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 2004 വരെ സിനിമാലോകത്ത് സജീവമായിരുന്ന താരം. പക്ഷെ 2004 ൽ താരത്തിന്റെ കുടുംബം അമേരിക്കയിലേക്ക് പോയതോടുകൂടി അഭിനയം പാതിവഴിയിൽ നിർത്താനായിരുന്നു താരത്തിന്റെ വിധി.

വിധിയിൽ ഒതുങ്ങാൻ താരം തയ്യാറായിരുന്നില്ല. 2014 ൽ വീണ്ടും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. താരമിപ്പോൾ സിനിമാലോകത്ത് സജീവമാണ്. തിരുവനന്തപുരമാണ് താരത്തിന്റെ ജന്മനാട്. അവിടെത്തന്നെയായിരുന്നു ബാല്യകാലവും പഠനവും.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴും ആ പഴയ ഗ്ലാമറിനും സൗന്ദര്യത്തിനും ഒരു കുറവുമില്ല. തന്റെ വിൻടേജ് കാലത്തിലെ സൗന്ദര്യം കാത്തുസൂക്ഷിച്ചുകൊണ്ട് പോവുകയാണ് താരം. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

1995 ൽ കഥാപുരുഷൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയം ആരംഭിച്ച നടിയാണ് അഭിരാമി. പിന്നീട് നാലുവർഷത്തിനുശേഷം സുരേഷ് ഗോപിയുടെ പത്രം എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ ആദ്യ 8 സിനിമകളും മലയാളത്തിലായിരുന്നു.

2001 ൽ അർജുൻ നായകനായ വാനാവിൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. രണ്ടായിരത്തി ഒന്നിൽ മാത്രം അഞ്ചോളം തമിഴ് സിനിമകളിൽ താരം വേഷമിട്ടു. അടുത്തവർഷം താങ്ക്യൂ സുബ്ബറാവു എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറി. തൊട്ടടുത്ത വർഷം “ലാളി ഹാടു” എന്ന സിനിമയിലൂടെ കന്നഡയിലും അരങ്ങേരി.

Abirami
Abirami
Abirami
Abirami
Abirami
Abirami
Abirami
Abirami

Be the first to comment

Leave a Reply

Your email address will not be published.


*