സാരി ഉടുത്തപ്പോൾ വലിയ പെണ്ണായല്ലോ 🥰 പുതിയ ഫോട്ടോയിൽ സ്റ്റൈലിഷ് ആയി ഉപ്പും മുളകിലെ ജൂഹി രുസ്‌തഗി…

മിനിസ്ക്രീൻ പരമ്പരകളുടെ പതിവ് ചട്ടക്കൂടുകളെ എല്ലാം ഭേദിച്ച് വ്യത്യസ്തമായ ഒരു രീതി പിന്തുടരുകയും വിജയമാവുകയും ചെയ്ത പരമ്പരയാണ് ഉപ്പും മുളകും. വ്യത്യസ്തത കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പിന്തുണ ഈ പരമ്പരക്ക് ഉണ്ട്. വളരെ കുറഞ്ഞ എപ്പിസോഡുകൾ കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിൽ മുന്നിലെത്താൻ ഈ പരമ്പരക്ക് സാധിച്ചിരുന്നു.

ഉപ്പും മുളകും പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകർക്ക് സുപരിചിതരും പ്രിയങ്കരരുമാണ്. ലച്ചു എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു. വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ജൂഹിക്ക് ലഭിച്ചു കൊണ്ടിരുന്നത്.

ഇപ്പോൾ ഉപ്പും മുളകും പരമ്പരയിൽ നിന്നും ജൂഹി വിട്ടു നിൽക്കുകയാണ്. എന്നാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിന്നോക്കം ഇല്ല. സോഷ്യൽ മീഡിയയിൽ സജീവമായി തന്റെ വിശേഷങ്ങളും ഫോട്ടോകളും പങ്കുവെക്കുന്ന താരത്തിന് ഒരുപാട് പിന്തുണ പ്രേക്ഷകരിൽ നിന്നും ഇപ്പോഴും ലഭിക്കുന്നുണ്ട്.

ജൂഹി റുസ്‌തഗി കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സാരിയിൽ മനോഹരമായ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നു എന്നാണ് ഭൂരിപക്ഷ ആരാധകരുടേയും അഭിപ്രായം. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.

“Inner peace is the new success.. Kindness is the new beautiful” ആന്തരിക സമാധാനമാണ് പുതിയ വിജയം .. ദയയാണ് പുതിയ സൗന്ദര്യം എന്നാണ് താരം ചിത്രത്തിന് താഴെ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. വളരെ സിമ്പിൾ ആയ ആഭരണങ്ങളോടൊപ്പം വളരെ ഭംഗിയുള്ള സാരിയും. അടുത്തിടെയായി കണ്ടതിൽ ഏറ്റവും നല്ല ചിത്രം എന്ന കമന്റ് ചെയ്തവരും ഉണ്ട്.

പരമ്പരയിൽ ഇടക്കാലത്ത് ലച്ചു എന്ന കഥാപാത്രം സാരി അണിഞ്ഞ് എത്തിയിരുന്നു. ഗംഭീര സ്വീകരണം ആയിരുന്നു പ്രേക്ഷകരിൽ നിന്നും സാരി വേഷത്തിന് ജൂഹിക്ക് ലഭിച്ചത്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ആ രംഗങ്ങളെ ഓർമിപ്പിക്കുന്നതാണ് എന്നും ആരാധകർ പറയുന്നുണ്ട്.

Juhi
Juhi
Juhi
Juhi
Juhi
Juhi
Juhi
Juhi
Juhi

Be the first to comment

Leave a Reply

Your email address will not be published.


*