പ്രണയമാണെന്ന ഗോസിപ്പിനിടെ മണാലിയില്‍ ഒന്നിച്ച് നലീഫും ഐശ്വര്യയും..

വിജയകരമായി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് മൗനരാഗം. വളരെയധികം പ്രേക്ഷക പിന്തുണ നേടിയ പരമ്പരയാണ് മൗനരാഗം എന്നതും ശ്രദ്ധേയമാണ്. കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്.

റേറ്റിംഗിൽ മുൻനിരയിലുള്ള പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഐശ്വര്യയും നലീഫും. പരമ്പരയിലെ കഥാപാത്രങ്ങളുടെ പേര് കല്യാണി, കിരൺ എന്നിങ്ങനെയാണ്. വളരെ മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ടു പോകുന്ന രണ്ട് കഥാപാത്രങ്ങളാണ് കല്യാണിയുടെയും കിരണിന്റേതും.

കല്യാണിയും കിരണും യഥാർത്ഥ ജീവിതത്തിലും കമിതാക്കൾ ആണോ എന്ന് ആരാധകർ കഴിഞ്ഞ ദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയം നിലനിൽക്കെയാണ് മണാലിയിൽ നിന്നുള്ള രണ്ടുപേരുടെയും ചിത്രങ്ങൾ പുറത്തു വന്നത്. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ തരംഗമായി പ്രചരിക്കുന്നുണ്ട്.

രണ്ടുപേരും കമിതാക്കൾ ആണോ എന്ന സംശയത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് പുറത്തു വരുന്നത്. എന്നാൽ അത് സീരിയൽ ആവശ്യത്തിനുള്ള യാത്ര ആയിരിക്കും എന്ന് പറഞ്ഞവരുമുണ്ട്. എങ്കിലും കൂടുതൽ പേരും പറയുന്നത് പ്രണയം തന്നെയാണ് എന്നാണ്.

കമിതാക്കൾ ആണോ എന്ന സംശയത്തിന് കല്യാണിയും കിരണും മറുപടി നൽകുന്നത് പ്രണയം ഒന്നുമില്ല സൗഹൃദം മാത്രമാണ് ഉള്ളത് എന്നാണ്. വളരെയധികം പിന്തുണയുള്ള കഥാപാത്രമാണ് കല്യാണിയുടെയും കിരണിന്റേതും. കഥാപാത്രങ്ങളെ തനിമയായി അവതരിപ്പിക്കാൻ രണ്ടുപേരും കൃത്യമായി ശ്രമിക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.

കല്യാണിയും കിരണും ജീവിതത്തിൽ ഒന്നായോ എന്ന് ചോദിച്ച ആരാധകർ ഒരുപാടുണ്ട്. സീരിയൽ ആവശ്യത്തിനു വേണ്ടിയുള്ള യാത്ര ആയിരിക്കും എന്ന് പറഞ്ഞവരും കുറവല്ല. എങ്കിലും പ്രണയം എന്ന സംശയത്തിലാണ് ഭൂരിപക്ഷമെന്ന് തന്നെ വേണം മനസ്സിലാക്കാൻ.

2019 ലാണ് മൗനരാഗം എന്ന സീരിയൽ ആരംഭിക്കുന്നത്. ഇപ്പോഴും റേറ്റിങ്ങിൽ മുൻ നിരയിൽ ആയി മികവുറ്റ രീതിയിൽ മുന്നേറുകയാണ് പരമ്പര. കഥാപാത്രങ്ങൾ ഓരോന്നും ഒന്നിനൊന്നു മികച്ചു നിൽക്കുകയും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്.

Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*