മാലാഖയെ പോലെ രഞ്ജിനി ഹരിദാസിന്റെ പുത്തൻ ഫോട്ടോകൾ. ഏറ്റെടുത്ത് ആരാധകർ.

ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും പ്രശസ്ഥയായ അവതാരക ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന പേര് ആയിരിക്കും രഞ്ജിനി ഹരിദാസ്. തന്റെ സ്വതസിദ്ധ അവതരണ ശൈലി കൊണ്ടും, ഇടവിടാതെയുള്ള സംസാരം കൊണ്ടും ശ്രദ്ധേയമാണ് താരം.

മികച്ച അവതാരക എന്നതിലുപരി മറ്റു പല കാരണങ്ങളാലും താരം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രത്യേകിച്ചും അഭിപ്രായങ്ങൾ ഏത് വേദിയിലും മുഖം നോക്കാതെ തുറന്നു പറഞ്ഞു കൊണ്ട് ഒരുപാട് പ്രാവശ്യം വിവാദങ്ങളിലും താരത്തിന്റെ പേര് പുറത്തുവന്നിട്ടുണ്ട്.

സോഷ്യൽമീഡിയയിലും സജീവം ആണ് താരം. താരം ഇടക്കിടക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “Lost in the garden of eden” എന്ന തലക്കെട്ടോടെ വെള്ള വസ്ത്രത്തിൽ മാലാഖയെ പോലെയുള്ള ഫോട്ടോയാണ് ഇൻസ്റ്റയിലൂടെ ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്.

2000 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ് താരം. നടിയായും അവതാരകയായും ഗായികയായും രഞ്ജിനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും അവതാരകയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രഞ്ജിനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചൈനാ ടൗൺ എന്ന സിനിമയിലും, തൽസമയം ഒരു പെൺകുട്ടി എന്ന സിനിമയിലും ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. എൻട്രി എന്ന സിനിമയിൽ പോലീസ് വേഷത്തിലാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്നത്.

ഒരുപാട് ടിവി ഷോകളിൽ അവതാരകയായും താരം ജന ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിലെ ഒരു മത്സരാർത്ഥിയും കൂടിയായിരുന്നു താരം. ഇപ്പോൾ ഫ്ലവർസ് ടിവി ടെലികാസ്റ് ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന പരിപാടി ഹോസ്റ്റ് ചെയ്യുന്നത് രഞ്ജിനിയാണ്.

Ranjini
Ranjini
Ranjini
Ranjini
Ranjini
Ranjini
Ranjini

Be the first to comment

Leave a Reply

Your email address will not be published.


*