കടൽക്കരയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ.. വൈറലായി ഫോട്ടോസ്

മലയാള ചലച്ചിത്ര പ്രേക്ഷകരിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തിന് അപ്പുറം നർത്തകി മോഡൽ എന്നീ നിലകളിലെല്ലാം താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. 2014 മുതൽ ആണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്.

2018 ഇൽ പുറത്തിറങ്ങിയ വിജയകരമായ ക്വീൻ എന്ന സിനിമയിലെ നായികാ കഥാപാത്രം വളരെയധികം ശ്രദ്ധേയം ആവുകയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ആ കഥാപാത്രം താരത്തെ സഹായിക്കുകയും ചെയ്തു. ചെറിയ വയസ്സിൽ തന്നെ ഒരുപാട് വൈഭവങ്ങൾ ഒരുമിച്ചു ചേർന്ന ബഹുമുഖ പ്രതിഭയാണ് താരം.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസിലൂടെയാണ് താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്. സിനിമാഭിനയതിനപ്പുറം ഡി ഫോർ ഡാൻസിലൂടെയും താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. മനംമയക്കുന്ന പുഞ്ചിരിയും തനിമയാർന്ന അഭിനയവും തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

ബാലതാരമായാണ് ചലചിത്ര വീഥിയിലേക്ക് താരം കടന്നുവരുന്നത്. ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ ഇഷാതൽവാർന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ പാർവ്വതിയുടെ കുട്ടിക്കാലം അഭിനയിച്ചതും സാനിയ ആയിരുന്നു. അപ്പോത്തിക്കിരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ച വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തെ പോലെ തന്നെ ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പിന്തുണ നേടിക്കൊടുത്തിരുന്നു. അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസ് സിക്സിലെ വിജയിയായിരുന്നു താരം. സൂപ്പർ ഡാൻസർ ജൂനിയറിലും താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് . പുതിയ വിശേഷങ്ങളും ഫോട്ടോകളും പ്രേക്ഷകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്.

അതിമനോഹരമായി ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്താൻ ഈ ഫോട്ടോഷൂട്ടിൽ താരം ശ്രദ്ധിച്ചിരിക്കുന്നു എന്ന് തന്നെയാണ് ഹൈലൈറ്റ്. വളരെ മികച്ച പിന്തുണയോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം മുന്നേറുന്നത്.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*