എന്റെ കണ്ണിലോട്ട് നോക്ക്… ഇനി എന്താണ് കാണുന്നതെന്ന് പറ : നയന എൽസ

മലയാള ചലചിത്ര പ്രേക്ഷകരുടെ ഇടയിൽ ഒരുപാട് ആരാധകരുള്ള പുതുമുഖ ചലച്ചിത്ര അഭിനയത്രികളുടെ കൂട്ടത്തിൽ മികച്ച നിൽക്കുന്ന താരമാണ് നയന എല്‍സ. ചെയ്ത വേഷങ്ങളെല്ലാം കൃത്യമായും വൃത്തിയായും ചെയ്യാൻ താരം ശ്രമിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർ താരത്തെ ഏറ്റെടുത്തു കഴിഞ്ഞു.

ജൂണ്‍, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ജൂൺ എന്ന സിനിമയിലെ കുഞ്ഞിയിൽ നിന്നും മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ പക്വതയുള്ള ടീച്ചർലേക്ക് താരം മികച്ച പാത സ്വീകരിച്ചു എന്നാണ് പ്രേക്ഷക അഭിപ്രായം.

തെങ്ങിൻ തൈയിലൂടെ പ്രൊപ്പോസൽ നടത്തിയ റാണി ടീച്ചറെ ആരും മറക്കില്ല. റോളുകളിലൂടെയും മറ്റും റാണി ടീച്ചറെയും നയന എൽസയെയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും പക്വതയുള്ള കഥാപാത്രവുമാണ് ആണ് ടീച്ചറുടെത് എന്നാണ് താരത്തിന്റെ അഭിപ്രായം.

സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം ഇടപെടാറുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

Be fearless, be brave, be bold, love yourself.” എന്നാണ് താരം തന്റെ ഒരു ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. ഭയമില്ലാതെ വളരെ ഗാംഭീരത്തോടെയും പക്വതയോടും കൂടെ ജീവിതത്തെ നോക്കി കാണണമെന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം. സ്വന്തത്തെ സ്നേഹിക്കാനും താരം ഇതിലൂടെ പറയുന്നുണ്ട്.

Look into my eyes and tel me what you see.. എന്റെ കണ്ണിലോട്ട് നോക്ക്… ഇനി എന്താണ് കാണുന്നതെന്ന് പറ എന്നാണ് മറ്റൊരു ക്യാപ്ഷൻ. മുഖം മനസ്സിന്റെ കണ്ണാടി എന്നതു പോലെ തന്നെ മുഖത്തെ ഏറ്റവും ആകർഷകമായ ഭാഗമാണ് കണ്ണ്. കണ്ണിലൂടെ മനസ്സിലേക്ക് നോക്കൂ എന്ന് തന്നെയായിരിക്കും താരം ഇതിലൂടെ ഉദ്ദേശിച്ചത്.

Stepping out of your comfort zone and trying new things is the best way to grow. നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് പുതിയ കാര്യങ്ങൾ പരീക്ഷിക്കുക എന്നതാണ് വളരാനുള്ള ഏറ്റവും നല്ല മാർഗം എന്നും താരം പ്രേക്ഷകരോട് പറയുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടാൻ കഴിയും എന്ന സത്യമാണ് താരം തന്റെ ഫോട്ടോക്ക് ക്യാപ്ഷൻ നൽകുന്നതിലൂടെ പ്രേക്ഷകരോട് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*