എന്നാ നോട്ടമാ അലീന ടീച്ചറെ 💕 അമ്മയറിയാതെ സീരിയലിലെ ശ്രീതു കൃഷ്ണന്റെ ഫോട്ടോസ്‌ കണ്ട് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് പങ്കുവെക്കുന്ന എല്ലാ പരമ്പരകളും മികച്ചതാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ രാത്രി 7 30 ന് സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിലെ അലീന ടീച്ചറുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ കയ്യടക്കുന്നത്.

എറണാകുളത്താണ് ജനനമെങ്കിലും വളർന്നതും പഠിച്ചതും എല്ലാം ചെന്നൈയിലാണ്. അതുകൊണ്ട് തന്നെ പന്ത്രണ്ടാം വയസ്സിൽ അഭിനയ മേഖലയിലേക്ക് കടന്നു വരുമ്പോൾ തമിഴിലാണ് അരങ്ങേറ്റം കുറിക്കുന്നത്. 7c എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർ താരത്തെ ആദ്യമായി സ്ക്രീനിൽ കാണുന്നത്.

ഒരുപാട് തമിഴ് ഡാൻസ് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. മാരി, മെല്ലെ തിരന്തത് കഥവു, കല്ല്യാണമാ കല്ല്യാണം, ആയുധ എഴുത്ത് എന്നിവയാണ് താരം അഭിനയിച്ച തമിഴ് സീരിയലുകൾ. 10 എൻട്രക്കുള്ളെ, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും താരം അഭിനയിച്ചു.

ചെറിയ വേഷങ്ങൾ ആണെങ്കിലും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ അഭിനയം. മലയാളത്തിൽ ആദ്യമായാണ് താരം അഭിനയിക്കുന്നത്. അമ്മയറിയാതെ എന്ന സീരിയലിലൂടെ മികച്ച തുടക്കമാണ് മലയാളത്തിൽ താരത്തിന് ലഭിച്ചത്.

പ്രദീപ് പണിക്കര്‍ തിരക്കഥയെഴുതി പ്രവീണ്‍ കടയ്ക്കാവൂര്‍ ആണ് സംവിധാനം ചെയ്യുന്ന പരമ്പരയാണ് അമ്മയറിയാതെ. തുടക്കം മുതൽ ഇതുവരെയും മുൻപ് റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന പരമ്പര കൂടിയാണ് ഇത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ മികച്ചു നിൽക്കുന്നതും ഇതുതന്നെയാണ്.

സോഷ്യൽ മീഡിയയിൽ സർവ സജീവമാണ് താരം ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ താരം സജീവമാകുന്നത്. മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ഉള്ളത്. താരം പങ്കു വെച്ച പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്

മികച്ച പ്രതികരണങ്ങൾ ആണ് താരം ഫോട്ടോക്ക് ലഭിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നു, കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാമാണ് താര ആരാധകരുടെ അഭിപ്രായം. വളരെ മനോഹരമായി ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഈയടുത്ത് പങ്കുവെച്ചതിൽ ഏറ്റവും മികച്ച ഫോട്ടോകൾ എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Shrithu
Shrithu

Be the first to comment

Leave a Reply

Your email address will not be published.


*