ദേ പിന്നേം ഗ്ലാമർ ലൂക്കിൽ ഐഷു.. ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

മലയാള ചരിത്ര പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ ആരാധിക്കുന്ന യുവ അഭിനയത്രി ആണ് ഐശ്വര്യ ലക്ഷ്മി. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരു പോലെ കഴിവ് തെളിയിക്കുകയും നിറ സാന്നിധ്യമായി തിളങ്ങി നിൽക്കുകയും ചെയ്യുന്ന താരമാണ് ഐശ്വര്യ. 2017 മുതൽ താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്.

2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. അതിനുശേഷം അഭിനയിച്ചത് മായാനദി എന്ന ചിത്രത്തിലായിരുന്നു. ഈ രണ്ടു സിനിമയും 2017 പുറത്തിറങ്ങുകയും വളരെ വിജയകരമായ പ്രതികരണങ്ങൾ നേടുകയും ചെയ്തു.

അഭിനയവും മോഡലിംഗും ഒക്കെ തുടങ്ങുന്നതിനു മുമ്പ് താരം എംബിബിഎസ് ബിരുദം എടുത്തിട്ടുണ്ട്. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് എം.ബി.ബി.എസ്. ബിരുദം നേടിയത്. ഹൗസ് സർജൻസി ചെയ്യുന്ന സമയത്താണ് ആദ്യ സിനിമയിലേക്കുള്ള അവസരം വരുന്നത്. പഠന കാലത്തു തന്നെ താരം മോഡലിംഗ് ആരംഭിച്ചിരുന്നു.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. എങ്കിലും അതിനു മുൻപ് പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിച്ചിരുന്നു എന്നും പഠന സംബന്ധമായ തിരക്കുകൾ കാരണം അന്ന് അവസരം നിരസിക്കുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കിയിരുന്നു.

2014 മുതൽ ആണ് താരം മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജുകൾ ഐശ്വര്യയുടെ ഭംഗിയിൽ നിറഞ്ഞിട്ടുണ്ട്. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

വരത്തൻ എന്ന സിനിമയിലെ കഥാപാത്രം വളരെയധികം പ്രേക്ഷക പിന്തുണ നേടിയ കഥാപാത്രമായിരുന്നു. അതുപോലെ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെ പക്വതയാർന്ന കഥാപാത്രമായിരുന്നു എന്ന് പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെട്ട കഥാപാത്രമാണ്.

തന്റെ കൈകളിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ ഓരോന്നിനെയും ഒന്നിനൊന്നു മികച്ചതാക്കാനും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യം ആക്കാൻ വേണ്ടിയും കഠിനപ്രയത്നം ചെയ്യുന്ന ആളാണ് ഐശ്വര്യലക്ഷ്മി. അക്കാര്യത്തിൽ താരം വിജയിക്കുകയും ചെയ്തിരിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വീണ്ടും ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും തനിക്ക് ഇണങ്ങും എന്നാണ് താരം വെളിപ്പെടുത്തുന്നത്.

Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*