“മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്” കർഷകസമരത്തിനു പിന്തുണയുമായി മിയ ഖലീഫ

കർഷക സമരത്തിന് പിന്തുണ നൽകിക്കൊണ്ട് പ്രമുഖർ രംഗത്തുവരുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പോപ് താരം റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും കർഷക സമരത്തിന് പിന്തുണക്കുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു.

ഇപ്പോൾ മുൻ പോൺ താരം മിയ ഖലീഫയും കർഷക സമരത്തിന് പിന്തുണക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. എന്ത് മനുഷ്യാവകാശ ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ന്യൂഡൽഹിയിൽ അവർ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നു എന്നാണ് താരം പങ്കുവെച്ചത്. കർഷക സമരത്തിന്റെ ചിത്രത്തോടൊപ്പം ആണ് താരം ഇത് എഴുതിയിരിക്കുന്നത്.

നേരത്തെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖയാണ് റിഹാന. റിഹാനയുടെ ഐക്യദാർഢ്യത്തിൽ അവർ കർഷകർ അല്ല തീവ്രവാദികളാണ് എന്നാണ് ബോളിവുഡ് നടി കങ്കണ റണാവത് പ്രതികരിച്ചത്. ഇതിനെതിരെയും മിയ ഖലീഫ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്.

പെയ്ഡ് ആക്ടേഴ്‌സോ? വളരെ നല്ല കാസ്റ്റിങ് ഡയറക്ടർ, ഇത്തവണത്തെ അവാർഡുകളിൽ നിന്ന് അവരെ അവഗണിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കർഷകരോടൊപ്പം എന്നാണ് മിയ കങ്കണ റണാവത്തിനെതിരെ ട്വിറ്ററിൽ കുറിച്ചത്.

എന്തിനാണ് ഡൽഹിയിൽ മൂന്ന് ലക്ഷത്തോളം കർഷകർ സമരം ചെയ്യുന്നത് ? എന്തുകൊണ്ടാണ്  കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമങ്ങളെ ഉത്തരേന്ത്യൻ കർഷകർ ഇത്രമാത്രം എതിർക്കുന്നത് ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആണ് കുറച്ചു ദിവസങ്ങളിലായി മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പുതിയ മാർക്കറ്റിനു അവസരം ഒരുക്കുക വഴി അവരെ സഹായിക്കാനാണ് എന്ന് പ്രധാനമന്ത്രി പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോ എന്ന കാര്യത്തിലും ജന മനസ്സുകളും വാർത്താ മാധ്യമങ്ങളും ഒരുപോലെ ചർച്ച ചെയ്യുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*