ആ അഭിമാനവും പോയി : സച്ചിനെതിരെ ഹരീഷ് പേരടി.. അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ല…

സമരത്തിന് പ്രമുഖ പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ പുതിയ പുതിയ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നു കൊണ്ടിരിക്കുന്നു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും അവർക്ക് ആശംസകൾ നൽക്കുന്നതുമായ പോസ്റ്റുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ കൈയടക്കി വാഴുന്നത്.

അറിയുപ്പെടുന്ന പോപ് താരം റിയാനയും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗും മിയ ഖലീഫയും ഉൾപ്പെടെയുള്ളവർ കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തു വന്നിരുന്നു. വളരെ കൗതുകത്തോടെയും സന്തോഷത്തോടെയും ആണ് ലോകം ഈ വാർത്തയെ സ്വീകരിച്ചത്.

എന്നാൽ അതിനു പിന്നാലെ ബോളിവുഡിൽ നിന്നുള്ള വാർത്ത അത്ര സുഖകരമല്ല. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്നവരാണ്. പക്ഷേ കർഷകർക്ക് അനുകൂലമായല്ല. സർക്കാറിനു വേണ്ടിയാണ് ഇവരുടെ പിന്തുണ.

സച്ചിൻ ഡെന്ദുൽക്കർ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചവർക്കെതിരെ സംസാരിച്ചു രംഗത്ത് എത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഒരുപാട് പേരാണ് താരത്തിന്റെ ഈ നിലപാടിനോട് വിമർശനാത്മകമായി പ്രതികരിക്കുന്നത്.

സച്ചിന്റെ ട്വീറ്റ് : രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുത്. പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാം.

രാജ്യം ഒന്നടങ്കം അഭിമാനത്തോടെ സ്നേഹിക്കുന്ന സച്ചിൻ കർഷക സമരത്തിൽ ഇത്തരമൊരു നിലപാടെടുത്തതിനെ കടുത്ത ഭാഷയിൽ ഹരീഷ് പേരടി വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഇതിനു മുമ്പ് അഭിമാനമായിരുന്നു. ഇപ്പോൾ അത് പോയി എന്നാണ് താരം പങ്കുവെച്ചത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:
‘ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് കേരളത്തിൽ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ എന്നോട് പറഞ്ഞിരുന്നു… അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നിയിരുന്നു… ഇന്ന് എല്ലാ സുഖവും പോയി… അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ല…

ഇനി വിദേശ രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോൽസാഹനം സ്വീകരിക്കരുത്… സ്വദേശികളുടേത് മാത്രമേ സ്വീകരിക്കാൻ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കൾ നൽകണം സാർ…ഇന്ത്യക്കാരുടെ കാര്യത്തിൽ ഇന്ത്യക്കാർ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയല്ലോ…

Be the first to comment

Leave a Reply

Your email address will not be published.


*