ഒടുവിൽ കാത്തിരിപ്പിന് വിരാമം. ആരാധകരോട് വിവാഹം എപ്പോഴെന്ന് വെളിപ്പെടുത്തി മൃദുല വിജയ്. ആശംസകൾ നേർന്നു ആരാധകരും.

മിനി സ്ക്രീൻ പ്രേക്ഷകരിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് മൃദുല വിജയ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് താരത്തിന്റെ വിവാഹ വാർത്തയാണ്. ഡിസംബർ 23 നായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചെങ്കിലും വിവാഹ ത്തീയതി താരം വെളിപ്പെടുത്തിയിരുന്നില്ല. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ താരം പറയുന്നത് ആറുമാസത്തിനു ശേഷം വിവാഹം ഉണ്ടാകും എന്നാണ്. തീയതി തീരുമാനിച്ചിട്ടില്ല എന്നും താരം വ്യക്തമാക്കി.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെടുന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവ കൃഷ്ണയാണ് താരത്തിന്റെ പ്രതിശ്രുത വരൻ.
ഇരുവരുടെയും വിവാഹം പ്രണയ വിവാഹം ആണെന്ന് സമൂഹ മാധ്യമങ്ങളിൽ പരക്കെ പറയപ്പെട്ടിരുന്നു.

വീട്ടുകാർ ഉറപ്പിച്ച അറേഞ്ച് മാര്യേജ് ആണ് തങ്ങളുടെ വിവാഹം എന്നാണ് താരങ്ങൾ വെളിപ്പെടുത്തിയത്. പ്രണയ വിവാഹമാണ് എന്ന ആരോപണങ്ങൾക്ക് തടയിടാൻ വേണ്ടിയാണ് താരങ്ങൾ അത്തരത്തിൽ വ്യക്തമാക്കിയത്. ജോലി ഒരേ ഫീൽഡിൽ ആണെങ്കിലും പ്രണയ വിവാഹം അല്ല എന്ന് തന്നെ അവർ വ്യക്തമാക്കി.

ഡിസംബർ 23 നായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കൈയ്യടിച്ച് സ്വീകരിച്ചവരാണ്. സൈബർ ഇടങ്ങളിലും ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. നീല ലഹങ്കയിൽ താരം അതീവ സുന്ദരിയായിരുന്നു എന്നാണ് ഭൂരിപക്ഷ ആരാധകരുടെയും അഭിപ്രായം.

Mrudula
Mrudula
Mrudula
Mrudula
Mrudula
Mrudula
Mrudula
Mrudula
Mrudula

Be the first to comment

Leave a Reply

Your email address will not be published.


*