സച്ചിന്റെ വായടപ്പിക്കുന്ന മറുപടിയുമായി മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ.

കർഷക സമരത്തെ വിമർശിച്ചുകൊണ്ട് പോപ്പ് ഗായിക റിഹാന രംഗത്ത് വന്നതിനെ തുടർന്ന് പ്രമുഖ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ റിഹാനയെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ നോക്കാൻ ഇന്ത്യക്ക് അറിയാം പുറത്തുള്ളവർ ഇടപെടേണ്ടതില്ല എന്നായിരുന്നു സച്ചിൻ ട്വീറ്റ് ചെയ്തത്.

പക്ഷേ സച്ചിന്റെ ഈ നിലപാടിനെ വിമർശിച്ച് കൊണ്ട് ഒരുപാട് പേര് രംഗത്തുവന്നു. ഇപ്പൊൾ മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ രംഗത്തുവന്നിരിക്കുകയാണ്. സലിം കുമാർ തന്റെ എഫ് ബി യിലൂടെയാണ് സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

സലിം കുമാറിന്റെ എഫ് ബി പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ…അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

Be the first to comment

Leave a Reply

Your email address will not be published.


*