ഏത് വേഷത്തിലും മൊഞ്ചത്തി തന്നെ 💕 അനു സിതാരയുടെ പുത്തൻ ഫോട്ടോസ്..

മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രികളിൽ ഒരാളാണ് അനുസിതാര.  വളരെയധികം ജന പിന്തുണയുള്ള താരം കൂടിയാണ് അനുസിത്താര.  2013 പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്.

2013 മുതൽ താരം ചലച്ചിത്ര മേഖലയിൽ സർവ്വ സജീവമാണ്.  നായികയായും സഹ നടിയായും എല്ലാം താരം തകർത്തഭിനയിച്ചു.  തന്റെ കൈകളിലൂടെ കടന്നു പോയ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാൻ താരം കഠിനമായി പരിശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

സ്കൂൾ കലോത്സവ വേദികളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടതും ആളുകൾക്ക്  സുപരിചിതയായതും. സ്കൂൾ കലോത്സവങ്ങൾ തന്നെയായിരുന്നു സിനിമ മേഖലയിലേക്കുള്ള താരത്തിന്റെ വഴിത്തിരിവ്.  ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായി.

2015 ലായിരുന്നു താരത്തിന്റെ വിവാഹം. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദ് ആണ് താരത്തിന്റെ വരൻ. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ സിനിമകളിലെ താരത്തിന്റെ വേഷം വളരെയധികം പ്രേക്ഷകർ പിന്തുണ നേടിക്കൊടുത്തിരുന്നു. 

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാനുള്ള താരത്തിന് പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.
പെയിന്റിങ് പോലെ ഉണ്ട് എന്നാണ് കനിഹ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്. അത്രത്തോളം മനോഹരമാണെന്ന് ചുരുക്കം.

തട്ടമിട്ട മൊഞ്ചത്തി ആയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഉമ്മച്ചികുട്ടി എന്ന് വളരെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara
Anusithara

Be the first to comment

Leave a Reply

Your email address will not be published.


*