അയാൾ എന്നോട് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി.

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നാം ദിവസേന കേൾക്കാറുണ്ട്. പ്രത്യേകിച്ചും സിനിമ മേഖലയിലുള്ളവർ ഇത്തരത്തിലുള്ള മോശമായ അനുഭവങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇടക്കിടക്ക് നടത്താറുണ്ട്.

സിനിമയിൽ പച്ചപിടിക്കാൻ വേണ്ടി സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഇടയിൽ പെട്ടു പോകുന്ന ഒരുപാട് നടിമാരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. ചിലർ പിന്നീട് ഇത്തരത്തിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സൗത്തിന്ത്യയിലെ പ്രിയ നടി കസ്തൂരി തന്റെ ജീവിതത്തിലുണ്ടായ ഇത്തരത്തിലുള്ള അനുഭവത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. സിനിമാ മേഖലയിൽ സംവിധായകനിൽ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെയാണ്.

ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഗുരുദക്ഷിണയായി എന്നോട് സംവിധായകൻ ആവശ്യപ്പെട്ടത് എന്റെ ശരീരത്തെ ആയിരുന്നു. അയാൾ ഇടക്കിടക്ക് എന്നോട് , “ഗുരുദക്ഷിണ പലവിധത്തിൽ നൽകാൻ പറ്റുമല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത് അദ്ദേഹം ആവശ്യപ്പെടുന്നത് എന്റെ ശരീരം ആണെന്ന്.

പക്ഷേ അദ്ദേഹത്തിന് വഴങ്ങാൻ ഞാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന് ചുട്ട മറുപടി നൽകുകയും ചെയ്തു എന്ന് താരം വ്യക്തമാക്കി. ഇതുപോലെ മറ്റൊരു അനുഭവും എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

തമിഴ് തെലുങ്ക് കണ്ണട മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് കസ്തൂരി. 1991 ൽ ആതാ ഓൻ കോയിലിലെ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. അതേ വർഷം തന്നെ സുരേഷ് ഗോപിയുടെ ചക്രവർത്തി എന്ന സിനിമയിലും വേഷമിട്ടുകൊണ്ട് മലയാളത്തിലും അരങ്ങേറി.

താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. 2021ൽ പുറത്തിറങ്ങിയ വിജയ് ആന്റണി നായകനായ തമിഴ്രസൻ എന്ന സിനിമയിൽ താരം വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമാണ് താരം. സൺ ടിവി സംപ്രേഷണം ചെയ്തിരുന്ന അഗ്നിനക്ഷത്രം എന്ന സീരിയലിൽ ആണ് താരം അവസാനമായി വേഷമിട്ടത്.

Kasthuri
Kasthuri
Kasthuri
Kasthuri
Kasthuri
Kasthuri
Kasthuri
Kasthuri
Kasthuri
Kasthuri

Be the first to comment

Leave a Reply

Your email address will not be published.


*