ഒരു ക്രിക്കറ്റ്‌ ടീം കളിക്കാനുള്ള അംഗങ്ങൾ കുട്ടികളായി വേണമെന്നായിരുന്നു നിക്കിന്റെ ആഗ്രഹം.

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന താര ദാമ്പത്തികളാണ് നിക്കി ജോനാസ് & പ്രിയങ്ക ചോപ്ര. ഇരുവരും അറിയപ്പെട്ട സെലിബ്രിറ്റികൾ ആണ്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോൾ തങ്ങളുടെ ഒരുമിചുള്ള ജീവിതത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് നിക്കി.

ഇനിയും ഒരുപാട് വർഷം ഇപ്പോഴുള്ളത് പോലെ സന്തോഷത്തോടുകൂടി ജീവിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഇപ്പോൾ ഉള്ളതിനേക്കാൾ സന്തോഷത്തിൽ ഭാവിയിൽ ഞങ്ങൾ ഉണ്ടാകും. ഞാൻ പ്രിയങ്കയുടെ സന്തോഷത്തിനാണ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് നിക്കി തുറന്നു പറഞ്ഞു.

എനിക്കും പ്രിയങ്കയ്ക്കും ഒരുപാട് കുട്ടികൾ വേണമെന്ന് താരം ഒരഭിമുഖത്തിൽ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിക്കി ഈ ആഗ്രഹം വെളിപ്പെടുത്തിയത്. പ്രിയങ്കയുടെ സന്തോഷങ്ങളും ആഗ്രഹവുമാണ് എനിക്ക് ഏറ്റവും വലുതെന്നു നിക്കി കൂട്ടിച്ചേർത്തു.

ദൈവം എനിക്കും ഫാമിലിക്കും ഒരുപാട് അനുഗ്രഹങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയും അനുഗ്രഹങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇപ്പോഴത്തെ ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ഒരുപാട് ദിവസങ്ങൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടെന്നും നിക്കി പറഞ്ഞു.

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു അഭിമുഖത്തിൽ ഞങ്ങൾക്ക് ക്രിക്കറ്റ് കളിയിലെ അംഗങ്ങളെപ്പോലെ 11 കുട്ടികൾ വേണമെന്ന് നിക്കി പറഞ്ഞിരുന്നു. പക്ഷേ പിന്നീട് പ്രിയങ്ക അതിനെ തിരുത്തുകയായിരുന്നു. ദൈവം ഞങ്ങൾക്ക് തന്ന കുഞ്ഞുങ്ങളെ സ്വീകരിക്കുമെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

ഒരുപാട് അംഗീകാരങ്ങൾ നേടിയ താരമാണ് പ്രിയങ്ക ചോപ്ര. രണ്ടായിരത്തിലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ പ്രിയങ്ക പിന്നീട് സിനിമാ ലോകത്ത് സജീവമായി. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ താരത്തെ തേടിയെത്തിയിട്ടുണ്ട്.

ടൈം മാഗസിനിലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരിൽ ഒരാളായി പ്രിയങ്ക ചോപ്രയെ ഉൾപ്പെടുത്തിയിട്ടുണ്ടയിരുന്നു. ഫോബ്സ് മാഗസിൻ ലോകത്തിലെ 100 ധീര വനിതകളിൽ ഒരാളായി പ്രിയങ്ക ചോപ്രയുടെ പേര് രേഖപ്പെടുതിട്ടുണ്ടായിരുന്നു.

അമേരിക്കൻ ഗാനരചയിതാവും ഗായകനും കൂടിയായ നിക്കി ജോണസിനെ 2018 ലാണ് പ്രിയങ്ക ജീവിത പങ്കാളിയായി കൂടെ ക്കൂട്ടിയത്.

Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka

Be the first to comment

Leave a Reply

Your email address will not be published.


*