വെറുതെയല്ല ഇത്രേം ഫിറ്റ്നസ് 💕 വേദികയുടെ വർക് ഔട്ട്‌ വീഡിയോസ് കാണാം

തമിഴ് തെലുങ്ക് കന്നട മലയാളം തുടങ്ങി ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച ഒരുപാട് ആരാധകരുള്ള ഭാരതീയ ചലച്ചിത്ര നടിയാണ് വേദിക. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകാൻ തുടങ്ങിയത്. സിനിമയുടെ മുൻപ് താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

2005ലാണ് തമിഴിൽ താരം അരങ്ങേറുന്നത്. അർജുൻ സർജയോടൊപ്പം മദ്രാസ് എന്ന സിനിമയിലൂടെയായിരുന്നു അത്. എന്നാൽ തെലുങ്കിൽ അരങ്ങേറിയത് 2007ൽ പുറത്തിറങ്ങിയ വിജയദശമി എന്ന ചിത്രത്തിലൂടെയാണ്. സിനിമാഭിനയതിനു മുമ്പ് പരസ്യങ്ങളിൽ താരം അഭിനയിച്ചിരുന്നു.

അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും മാത്രമല്ല പഠന രംഗത്തും താരം മുന്നിൽ തന്നെ. ഇംഗ്ലണ്ടിലെ കാർഡിഫ്‌ സർവകലാശാലയിൽ നിന്ന് ബിസിനസ്‌ അഡ്മിനിസ്ട്രേശനിൽ ശാസ്ത്ര ബിരുദവും, മാർക്കറ്റിംങ്ങിൽ ബിരുദാനന്തര ശാസ്ത്രബിരുദവും താരം നേടിയിട്ടുണ്ട്. കിഷോർ നമിത്‌ കപൂർ സ്കൂളിൽ നിന്നാണ് താരം അഭിനയവും നാട്യവും പഠിച്ചത്.

കസിൻസ്, വെൽക്കം ടു സെന്റർ ജയിൽ, ജെയിംസ് ആൻഡ് ആലീസ്, വിനോദൻ തുടങ്ങിയവയാണ് താരം മലയാളത്തിൽ അഭിനയിച്ച സിനിമകൾ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാനും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്ന തരത്തിൽ മികവുറ്റ രീതിയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരമിപ്പോൾ പങ്കുവെച്ച വർക്കൗട്ട് വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വർത്തമാന കാലഘട്ടത്തിലെ അഭിനയത്രികളിൽ പലരും സ്വന്തം ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും ഫിറ്റ്നസും കാത്തു സൂക്ഷിക്കുന്നവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് വേദികയും.

Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika

Be the first to comment

Leave a Reply

Your email address will not be published.


*