കുട്ടി നയൻ‌താര ആളങ്ങ് വലുതായല്ലോ : നാളത്തെ നായികയുടെ പുത്തൻ ഫോട്ടോസ് കാണാം..

ബാലതാരമായി മലയാളി മനസ്സുകളിൽ സ്ഥാനംപിടിച്ച നടിയാണ് നയൻതാര ചക്രവർത്തി. ചെറുപ്രായത്തിൽതന്നെ അഭിനയമികവു കൊണ്ട് വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരമായി അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.

ബാലതാരമായി അരങ്ങേറി പിന്നീട് മോഡൽ രംഗത്ത് സജീവമായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നയൻതാരാ ചക്രവർത്തി ആ പഴയ കൊച്ചുകുട്ടി ഒന്നുമല്ല ഇപ്പോൾ. താരം അടുത്ത് നടി ആകാനുള്ള പുറപ്പാടിലാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതീവ സുന്ദരിയായി സാരിയിലും, ഷോട്ട് ഡ്രെസ്സിലും താരം തന്റെ ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏകദേശം മൂന്നു ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂന്നത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിലും അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് നയൻ‌താര ചക്രവർത്തി. 2006 ൽ പുറത്തിറങ്ങിയ ജയസൂര്യ കുഞ്ചാക്കോ ബോബൻ കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

കിലുക്കം കിലുകിലുക്കം എന്ന സിനിമയിലെ മികച്ച അഭിനയമാണ് താരത്തിന് പിന്നീട് ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചത്. 2006 ൽ തന്നെ അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, നോട്ട്ബുക്ക് എന്നീ സൂപ്പർഹിറ്റ് സിനിമകളിലും താരം വേഷമിട്ടു.

2008 ല് പുറത്തിറങ്ങിയ കുസേലൻ എന്ന സിനിമയാണ് താരത്തിനെ ആദ്യ തമിഴ് സിനിമ. അതെ ആ വർഷം തന്നെ പുറത്തിറങ്ങിയ കഥാനായകുടു എന്ന തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു. ഒരുപാട് അവാർഡുകളും താരം തേടിയെത്തിയിട്ടുണ്ട്.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*