ദുൽകറിന്റെ ആ നായിക ഇത്രക്ക് ഹോട്ടായിരുന്നോ.. ഫോട്ടോസ് കണ്ട് ആരാധകർ..

അഭിനയ രംഗത്തും മോഡലിങ് മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന യുവ അഭിനേത്രിയാണ് നേഹ ശർമ. 2007 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. 2007 തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ ചിരുത എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

2010ലാണ് തമിഴ് ഭാഷയിലേക്ക് കടക്കുന്നത്. മോഹിത് സൂര്യ സംവിധാനം ചെയ്ത ക്രൂക്കിലൂടെ ആയിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. സിനിമ രംഗത്ത് മികച്ച നൽകുന്നതു പോലെ തന്നെ പഠന രംഗവും താരത്തിന് വഴങ്ങുന്നതാണ്. താരം ഫാഷൻ ഡിസൈൻ കോഴ്സ് പഠിച്ചത് ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്നാണ്.

രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന അച്ഛനു വേണ്ടി പ്രചാരണത്തിന് വരെ താരം ഇറങ്ങിയിരുന്നു. നാട്യത്തിൽ മികവു പുലർത്തുന്നതിനോടൊപ്പം തന്നെ നർത്തകി കൂടിയാണ് താരം. നൃത്തം താരത്തിന്റെ ഒരു ഹോബിയാണ്. കഥക് എന്ന നൃത്ത രൂപത്തിൽ ആണ് താരം പരിശീലനം നേടിയിരിക്കുന്നത്.

കഥക് പരിശീലിച്ചു എന്നത് പരിശീലനത്തിന്റെ അവസാന വാക്കല്ല. ലണ്ടനിലെ പൈനാപ്പിൾ ഡാൻസ് സ്റ്റുഡിയോയിൽ നിന്ന് സ്ട്രീറ്റ് ഹിപ് ഹോപ്പ്, ലാറ്റിൻ ഡാൻസിംഗ്-സൽസ, മോർ‌ൻ‌ഗ്യൂ, ജീവ്, ജാസ് എന്നിവയും താരം പഠിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ സംഗീതം, വായന, പാചകം തുടങ്ങിയവയെല്ലാം താരത്തിന്റെ സ്വകാര്യ ഇഷ്ടങ്ങളിൽ പെടുന്നു.

ദുൽഖർ സൽമാന്റെ കൂടെ നായികയായി സോളോ എന്ന ചിത്രത്തിലൂടെ താരം മലയാള ചലച്ചിത്ര മേഖലയിലും കൈവെച്ചു. വളരെ മികച്ച പ്രതികരണങ്ങളാണ് സോളോ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ താരത്തിനു ലഭിച്ചത്. 2017ലായിരുന്നു സോളോ പുറത്തിറങ്ങിയത്.

സോഷ്യൽ മീഡിയയിൽ സജീവമായി പ്രേക്ഷകരുമായി സംവദിക്കാൻ ഇഷ്ടമുള്ള തരമാണ് നേഹ ശർമ. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കുന്നതിൽ താല്പര്യപ്പെടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ടാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ ചിത്രങ്ങൾ താരംഗമായത്.

Neha
Neha
Neha
Neha
Neha
Neha
Neha
Neha

Be the first to comment

Leave a Reply

Your email address will not be published.


*