ഗോവയിൽ ഒന്നിച്ച് രഞ്ജിനിമാർ.. വീഡിയോ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്..

മലയാളികൾക്ക് പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ആരാധകരുടെ കാര്യത്തിൽ ഒട്ടും പിന്നാക്കം അല്ലാത്ത ഗായികയാണ് രഞ്ജിനി ജോസ്. രണ്ടുപേരും ഒരുമിച്ചുള്ള രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിൽ ഉള്ള ബ്ലോഗ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

പരസ്പരം വലിയ ആത്മബന്ധം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും രണ്ടുപേരും ഗോവയിൽ പോയി ഷോപ്പിംഗിൽ വാങ്ങിയ ഡ്രസ്സുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന തരത്തിലാണ് ബ്ലോഗിന്റെ മുന്നോട്ടുള്ള ഗതി.

നിരവധി നല്ല ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ശബ്ദമാണ് രഞ്ജിനി ജോസ്. താരത്തിന് ഒരുപാട് പ്രേക്ഷക പിന്തുണ ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അതു പോലെയാണ് ഇവിടെയും സംഭവിച്ചത്.

രണ്ട് രഞ്ജിനിമാരും കൂടി ചേർന്നുള്ള ഫോട്ടോയും വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഗോവയിൽ നിന്ന് വാങ്ങിയ ഡ്രസ്സുകൾ മാറിമാറി ട്രൈ ചെയ്യുകയും ഡ്രസ്സുകൾ വളരെ മനോഹരമായി പരിചയപ്പെടുത്തുകയും ആണ് ബ്ലോഗിലൂടെ താരങ്ങൾ ചെയ്യുന്നത്.

മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും രഞ്ജിനി ഹരിദാസിനും രഞ്ജിനി ജോസിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. രഞ്ജിനി ഹരിദാസ് ഈയടുത്താണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിലൂടെ ആണ് ഗോവയിലെ ഡ്രസ്സുകൾ പരിചയപ്പെടുത്തുന്ന ബ്ലോഗ് താരങ്ങൾ ചെയ്തിരിക്കുന്നത്.

Haridas
Jose
Jose
Haridas
Haridas
Jose
Haridas
Jose
Jose
Jose

Be the first to comment

Leave a Reply

Your email address will not be published.


*