ചുവപ്പ് ലെഹെങ്കയിൽ അതീവ സുന്ദരിയായി കബാലി നായിക..

തമിഴ് ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് ചലച്ചിത്ര ആരാധകരുടെ മനസ്സിലെ സ്ഥിര പ്രതിഷ്ഠ നേടിയ യുവതാരമാണ് സായ് ധൻഷിക. കബാലി ഫെയിം എന്നാണ് താരം അറിയപ്പെടുന്നത്. അത്രത്തോളം മനോഹരമായി പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുന്ന തരത്തിലാണ് കബാലിയിലെ അഭിനയം താരം കാഴ്ചവച്ചത്.

പെരൺമൈ, അരവാൻ , പരദേശി , കബാലി  തുടങ്ങിയ ചിത്രങ്ങൾ താരത്തിന് കരിയറിലെ തന്നെ മികച്ച വേഷങ്ങളാണ്. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായി തുടങ്ങിയത്. താരം അഭിനയ മുന്നോട്ടു കൊണ്ടുപോകുന്നതു പോലെതന്നെ മോഡലിങ്ങിലും സജീവമാണ്.

2006 ൽ പുറത്തിറങ്ങിയ മനതോഡു മജൈകലം  എന്ന ചിത്രത്തിലൂടെയാണ് സായ് ധൻഷിക സിനിമ അഭിനയം തുടങ്ങുന്നത്. 2016 ലാണ് കപാലിൽ അഭിനയിക്കുന്നത് രജനീകാന്തിനെ മകളായി അഭിനയിച്ച മകളാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചത്. വലിയ അംഗീകാരങ്ങളാണ് ഈ കഥാപാത്രം താരത്തിന് നേടിക്കൊടുത്തത്.

ദുൽഖർ സൽമാന്റെ കൂടെയുള്ള സോളോ എന്ന ചിത്രത്തിലെ അഭിനയം ഒരുപാട് പ്രശംസകൾ നേടിക്കൊടുത്തിരുന്നു. അതിൽ ഒരു അന്ധയായ നർത്തകിയാണ് താരം അഭിനയിച്ചത്. മികച്ച പ്രതികരണങ്ങളാണ് മലയാള ചലച്ചിത്ര മേഖലയിൽ ഉള്ള അഭിനയത്തിന് താരത്തിനു ലഭിച്ചത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. താരം തന്നെയാണ് താരത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധക അഭിപ്രായം.

This the most classic red Lehenga & green emerald jewelry combo that you can never go wrong with it!…  എന്നാണ് താരം ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന കുറിപ്പ്. ചുവന്ന ലഹങ്ക പച്ച മരതകം പതിച്ച ആഭരണങ്ങൾ ആണ് താരം ധരിച്ചിരിക്കുന്നത്. ഈ കോമ്പിനേഷനിൽ ഒരിക്കലും ഒരാൾക്കും തെറ്റു പറയാനാവില്ല എന്നാണ് താരത്തിന്റെ ക്യാപ്ഷന്റെ ചുരുക്കം.

Saidhanshika
Saidhanshika
Saidhanshika
Saidhanshika
Saidhanshika
Saidhanshika
Saidhanshika
Saidhanshika
Saidhanshika
Saidhanshika

Be the first to comment

Leave a Reply

Your email address will not be published.


*