“ഞാൻ പറയുന്ന കാര്യങ്ങൾ സീരിയസ്സ് നിങ്ങ പറയുമത് ഹ്യൂമറസ്സ്” അടിപൊളി പാട്ടുമായി ശ്രീദിവ്യ മുള്ളച്ചേരി

ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പോപ്പുലറായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ സംസാരം കേട്ടു കൊണ്ടിരിക്കാൻ വളരെ രസകരമാണ് എന്ന് ശ്രീവിദ്യയെ കുറിച്ച് അറിയുന്ന ആരും സമ്മതിക്കും. ഒട്ടും അതിശയോക്തി അല്ലാത്ത ഒരു വാക്കാണ് അത്.

നിറചിരിയോടെ നിഷ്കളങ്കമായി സംസാരിക്കുക എന്നതാണ് ശ്രീവിദ്യയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. സ്റ്റാർ മാജിക്കിൽ താരം പങ്കുവെച്ച ഓരോ അനുഭവങ്ങളും മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതായിരിക്കും. ഉള്ളിൽ നിന്ന് ആത്മാർത്ഥമായി പറഞ്ഞ വാക്കുകൾ ഹൃദയം കൊണ്ടാണ് പ്രേക്ഷകർ ഒന്നടങ്കം കേൾക്കുന്നത്.

ഏവിയേഷന് ബിരുദമെടുത്ത ഡിപ്ലോമയും ചെയ്തു. ട്രെയിനിങ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിൽ നിന്ന് അവസരങ്ങൾ വന്നത്. അതോടെ പഠനം പാതി വഴിയിൽ ഇടുകയാണ് താരം ചെയ്തത്. നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു എങ്കിലും പോപ്പുലറായത് സ്റ്റാർ മാജിക്കിലൂടെയാണ്.

ക്യാമ്പസ് ഡയറി എന്ന ചിത്രത്തിന്റെ ഓഡിഷൻ സ്വന്തം കോളേജിൽ വെച്ച് നടക്കുമ്പോൾ വെറുതെ ഓഡിഷനിൽ പങ്കെടുക്കുകയും പ്രതീക്ഷിക്കാതെ സെലക്ഷൻ കിട്ടുകയും ആണ് ചെയ്തത്. സഹനടിയായി ആയിരുന്നു സെലക്ഷൻ കിട്ടിയത്. ശേഷം പക്ഷേ സിനിമയിൽ നല്ല അവസരങ്ങളൊന്നും വന്നിട്ടുണ്ടായിരുന്നില്ല.

എയർഹോസ്റ്റസ് ആവണം എന്ന വലിയ ആഗ്രഹം സിനിമാഭിനയം വന്നപ്പോൾ വഴി തിരിഞ്ഞു പോവുകയായിരുന്നു എന്നാണ് താരത്തിന്റെ തന്നെ വാക്കുകൾ. അഞ്ചോളം സിനിമകൾ താരം ചെയ്തിട്ടുണ്ട്. പക്ഷേ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിലെ സ്ഥിര സാന്നിധ്യമായി താരം മാറിയത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഒരു റാപ്പ് സോങ് ആണ്. കാസർകോടിന്റെ തനതായ ശൈലിയിൽ പരിപാടിയിൽ സംസാരിക്കുന്നത് തന്നെ എല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തിലൊരു ക്രിയേറ്റിവിറ്റി തന്നെയാണ് ഈ റാപ്പ് സോങ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് താരം റാപ്പ് സോങ് പുറത്തു വിട്ടിരിക്കുന്നത്.

സ്റ്റാർ മാജിക്കിലെ താരത്തിന്റെ സംസാരവും നാടിനെ പറ്റിയുള്ള ഓർമ്മകളും മറ്റുമാണ് റാപ്പ് സോങ്. വളരെ ഭംഗിയായും ആകർഷണീയമായ ക്രമീകരിച്ചിരിക്കുന്നത്. താരം തന്നെയാണ് ഗാനം ആലപിക്കുന്നത്. രാഹുൽ രാമചന്ദ്രനാണ് സംവിധാനം എന്നതും ശ്രദ്ധേയമാണ്.

Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya

Be the first to comment

Leave a Reply

Your email address will not be published.


*