സാരിയിൽ സുന്ദരിയായി ഇഷ്ടനായിക അനു ഇമ്മാനുവൽ.. ഏറ്റെടുത്ത് ആരാധകർ..

മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് അനു ഇമ്മാനുവൽ. ബാല താരമായാണ് താരം ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. ജയറാമിന്റെ മകൾ ആയിട്ടായിരുന്നു ആദ്യത്തെ കഥാപാത്രം.

ആക്ഷൻ ഹീറോ ബിജുവിലെ താരത്തിന്റെ കഥാപാത്രം വളരെയധികം പ്രേക്ഷക പിന്തുണ നേടിയ ഒന്നായിരുന്നു. നിവിൻ പോളിയുടെ നായികയായിരുന്നു താരത്തിന്റെ റോൾ. ഈ ചിത്രത്തിനു ശേഷം താരത്തിന് അവസരങ്ങൾ ലഭിച്ചത് തമിഴിലും തെലുങ്കിലും ആണ്. ഒരുപാട് നല്ല സിനിമകൾ ആ ഭാഷയിലും നൽകാൻ താരത്തിന് കഴിഞ്ഞു.

മലയാള ഭാഷയിൽ രണ്ട് ചിത്രങ്ങൾ മാത്രമാണ് താരം അഭിനയിച്ചത്. എങ്കിലും ഒരുപാട് മലയാളി ആരാധകർ താരത്തിനുണ്ട്. ഏഴോളം സിനിമകൾ തെലുങ്കിലും രണ്ടിലധികം സിനിമകൾ തമിഴിലും താരം ചെയ്തു. തന്നിലൂടെ കടന്നു പോയ വേഷങ്ങൾ ഓരോന്നും ഒന്നിനൊന്നു മികച്ചതാക്കുന്നതിൽ താരം വിജയിച്ചു.

ഇൻസ്റ്റാഗ്രാമിൽ സർവ്വ സജീവമാണ് താരം. പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനുള്ളത്. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടുകളും പ്രേക്ഷകരുമായി പങ്കുവയ്ക്കാൻ താരം ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. പുലിയോട് സാദൃശ്യമുള്ള വസ്ത്രത്തിൽ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകർക്കിടയിൽ തരംഗമായത്.

മലയാളത്തിലെ ചാർലി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. മലയാളത്തിൽ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത് എങ്കിലും തമിഴിലും തെലുങ്കിലും താരം അവതരിപ്പിക്കുന്നത് ഗ്ലാമറസ് മോഡ് കഥാപാത്രങ്ങളാണ്.

മലയാളത്തിലെ രണ്ട് കഥാപാത്രങ്ങൾ ചെയ്തതിനു ശേഷം ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് തമിഴിലും തെലുങ്കിലും ആണ്. ഇനിയും മലയാളത്തിൽ മികച്ച കഥാപാത്രങ്ങളും സിനിമകളും ലഭിച്ചാൽ ഉറപ്പായും തിരിച്ചുവരും എന്ന് തന്നെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. നീല സാരിയിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരി ആയിരിക്കുന്നു എന്ന് തന്നെയാണ് ഭൂരിപക്ഷ ആരാധകരുടെയും അഭിപ്രായം.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*