ആര്യയും ഭാര്യയും.. ക്യൂട്ട് കപിൾസിന്റെ വൈറൽ ഫോട്ടോസ് കാണാം..

ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമായ താരദമ്പതികൾ ആണ് ആര്യയും സയേഷയും. ഇരുവരുടെയും അതിമനോഹരങ്ങളായ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. സയേഷ ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

വളരെ സിമ്പിൾ ആയ ഡ്രസ്സിൽ അതി മനോഹരമായാണ് രണ്ടു പേരും ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. രണ്ടു പേരുടെയും കെമിസ്ട്രി ആരാധകർ പ്രശംസിക്കുന്നുണ്ട്. വിവാഹസമയത്ത് വയസ്സിന്റെ വിഷയത്തിൽ ഒരുപാട് വിവാദങ്ങൾ താരങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവർ അതിനു മറുപടി നൽകുന്നത് സന്തോഷത്തോടെ ജീവിച്ചു കൊണ്ട് തന്നെയാണ്.

തമിഴിലെ അറിയപ്പെടുന്ന യുവനടന്മാരിൽ പ്രമുഖനാണ് ആര്യ. പറ്റിയൽ , നാൻ കടവുൾ, മദ്രാസപ്പട്ടിണം , ബോസ്‌ എങ്കിറ ബാസ്‌കരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ രക്ഷകൻ മനസ്സുകളിൽ  താരത്തിന്റെ അഭിനയ വൈഭവം തങ്ങി നിൽക്കുന്നതായി. സിനിമയിൽ എത്തുന്നതിന് മുൻപ് മോഡലിംഗ് രംഗത്തും താരം സജീവമായിരുന്നു.

മികച്ച തമിഴ്‌ പുതു മുഖത്തിനുള്ള ഫിലിംഫെയർ അവാർഡും ഗൾഫ്‌ ഡോട്ട്‌കോം സിനിമാ അവാർഡും താരം നേടിയതാണ്.  വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ  അഭിനയത്തിന് പ്രേക്ഷകരും സിനിമ അണിയറ പ്രവർത്തകരും നൽകിയിട്ടുള്ളത്. ആദ്യ സിനിമയായ ഉള്ളം കേക്കുമേ എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിരുന്നു.

സയേഷയും അഭിനയ വൈഭവത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ല.  പ്രശസ്തനായ സിനിമ നടൻ ദിലീപ് കുമാറിന്റെ  അനന്തരവൾ ആണ് സയേഷ. അതിനപ്പുറം തന്റെ കരിയർ അവരുടെ കൈകളിൽ ഭദ്രമാണ്. വിവാഹത്തിന് ശേഷം ഇരുവരും നായികാ നായകൻമാരായി ടെഡി എന്ന ഒരു ചിത്രം അഭിനയിച്ചിരുന്നു. 

ബോംബെകാരി ആണെന്ന ഭാവമൊന്നും സയേഷക്കില്ല എന്നും വളരെയധികം വിനയ പുരസ്സരം ആണ് കുടുംബക്കാരും ആയി വർത്തിക്കുന്നത് എന്നുമാണ് ഭാര്യയെക്കുറിച്ച് ആരുടെ വാക്കുകൾ. മറ്റൊരു കുടുംബത്തിൽ അഡ്ജസ്റ്റ് ചെയ്യുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെങ്കിലും വളരെ സിമ്പിൾ ആയി സയേഷ അത് മാനേജ് ചെയ്തു എന്ന് ആര്യ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Sayyesha
Sayyesha
Sayyesha
Sayyesha
Sayyesha
Sayyesha

Be the first to comment

Leave a Reply

Your email address will not be published.


*