നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് മൈന്റിൽ എടുത്ത്… വീണ്ടും കോട്ടയം കാരൻ പയ്യന്റേം കാസറഗോഡ്കാരി പെണ്ണിന്റേം കോട്ടയം ടൗണിലെ ഫോട്ടോസ് 😍….

ഫോട്ടോഷൂട്ടുകൾ അരങ്ങു വാഴുന്ന കാലഘട്ടത്തിലൂടെയാണ് സോഷ്യൽ മീഡിയ അതിന്റെ അഗ്രഗണ്യത  പ്രാപിക്കുന്നത്. ഒറ്റക്കും തെറ്റക്കും ആയി വ്യതിരിക്തമായ ആയ ഓരോ ആശയങ്ങളും അഭിരുചികളും. വളഞ്ഞാലും വളർന്നാലും അത് ഫ്രെയിമിൽ ആക്കാനുള്ള തത്രപ്പാടിലാണ് ലോകം.

വിവാഹത്തോടനുബന്ധിച്ചുളള ഫോട്ടോഷൂട്ടുകൾ ആണ് കൈയ്യടി വാങ്ങുന്നതിൽ കേമം. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, എൻഗേജ്മെന്റ്, സേവ് ദ ഡേറ്റ്, വെഡിങ് ആനിവേഴ്സറി, ഒക്കെ ആയി തകൃതിയിൽ ആണ് കാര്യങ്ങൾ. കാടും മലയും താണ്ടിയ  ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയക്ക് പുത്തരി അല്ലാതായി.

പശ്ചാത്തലത്തിൽ അതി ഭീകരമായ വ്യത്യസ്തത പുലർത്തി പുറത്തു വന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. നടു റോഡിൽ വച്ചാണ് ദമ്പതികൾ അവരുടെ റൊമാന്റിക് ചിത്രങ്ങൾ പകർത്തിയത് എന്നത് തന്നെയാണ് ഈ ചിത്രങ്ങളുടെ ഹൈലൈറ്റ്. അതുതന്നെയാണ് മറ്റുള്ളവയിൽ നിന്നുള്ള വ്യത്യാസവും.

നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് മൈഡിൽ എടുത്ത്… വീണ്ടും കോട്ടയം കാരൻ പയ്യന്റേം കാസറഗോഡ്കാരി പെണ്ണിന്റേം കോട്ടയം ടൗണിലെ ഫോട്ടോസ് …. എന്ന കമന്റ് എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലേക്ക് എത്തിയത്. മുമ്പൊരിക്കൽ ഇതുപോലെ ഒന്ന് പരീക്ഷിച്ചു നെഗറ്റീവ് കമാൻന്റുകളുടെ പൊങ്കാല ലഭിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

അരമന രഹസ്യം അങ്ങാടിപ്പാട്ട് ആയി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു എന്ന് തരത്തിലാണ് കമന്റുകളുടെ പോക്ക്. എന്തായാലും സദാചാരവാദികളുടെ ഉറക്കം കെടുത്തുന്ന തരത്തിലാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടുറോട്ടിലും ഓട്ടോറിക്ഷ സ്റ്റാൻഡിലും ആളുകൾ നടക്കുന്ന നടപ്പാതയിലും ഒക്കെയായി  റൊമാന്റിക് ചിത്രങ്ങൾ.

Wedding
Wedding

Be the first to comment

Leave a Reply

Your email address will not be published.


*