“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” എന്ന സിനിമയിലെ ആരും ശ്രദ്ധിക്കാതിരുന്ന ചില കാര്യങ്ങൾ…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി റിലീസ് ചെയ്ത് കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ പ്രധാനവേഷത്തിലെത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്.

ഇതിൽ നിമിഷ സജയൻ അവതരിപ്പിച്ച ഒരു സാധാരണ വീട്ടമ്മയുടെ കഥാപാത്രം ആണ് സിനിമയുടെ ഹൈലൈറ്റ്. ഒരു സാധാരണ വീട്ടമ്മ ഓർത്തഡോക്സ് കുടുംബത്തിൽ എത്രത്തോളം കഷ്ടപ്പാടുകളും വേദനകളും അനുഭവിക്കുന്നു എന്ന് വ്യക്തമായി സിനിമയിലൂടെ കാണിച്ചു തരാൻ സംവിധായകൻ സാധിച്ചിട്ടുണ്ട്.

ഈ സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ ചില പ്രത്യേക കാര്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നു.

ഈ സിനിമയിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇതിലെ കഥാപാത്രങ്ങൾക്ക് പേര് നൽകിയിട്ടില്ല എന്നുള്ളത്. ഇതിൽ നായകൻ, നായിക എന്നിവർക്ക് പോലും പേര് നൽകിയിട്ടില്ല. യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയായതു കൊണ്ടുതന്നെ പ്രേക്ഷകർ ഓരോരുത്തരും കഥാപാത്രങ്ങളായി മാറുകയാണ് ഈ സിനിമയിലൂടെ ചെയ്യുന്നത്. നമ്മളെ തന്നെ കഥാപാത്രങ്ങളായി സങ്കൽപ്പിക്കുന്ന രൂപത്തിലാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ കടന്നുപോകുന്നത്.

രണ്ടാമതായി മറ്റൊരു കാര്യ, ഇതിൽ എവിടെയും പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. ജീവിതത്തിൽ എവിടെയും പശ്ചാത്തല സംഗീതം ഇല്ല എന്നത് കൊണ്ട് തന്നെ പച്ചയായ മനുഷ്യ ജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ദൗത്യം സംവിധായകൻ ഇവിടെ നിർവഹിച്ചിരിക്കുന്നു.

സിനിമയിലെ ലാഗ് ആണ് മറ്റൊരു കാര്യം. പലരും ഇതിനെ വിമർശിച്ചിട്ടുണ്ട്ങ്കിലും ഈ സിനിമയ്ക്ക് ജീവൻ നൽകിയത് ലാഗ് എന്ന വസ്തുതയാണ്. യഥാർത്ഥ ജീവിതത്തെ എഡിറ്റ് ചെയ്യാൻ പറ്റുകയില്ലല്ലോ? അതുകൊണ്ടുതന്നെ വീട്ടിൽ നടക്കുന്ന ഓരോ രംഗവും അതെ ലാഗോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിച്ചു.

സിനിമയിൽ നായിക ഒരു നല്ല നിർത്തുകയാണെന്ന് തെളിയിക്കുന്ന ഒരുപാട് ഫ്രെയിമുകൾ കാണാൻ സാധിക്കും. നിമിഷയുടെ വീട്ടിലെ അലമാരയിൽ ഒരുപാട് ട്രോഫികൾ അതിനുള്ള വ്യക്തമായ ഉദാഹരണമാണ്.

ഈ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ആയിരുന്നു ഭക്ഷണശാലയിൽ ആണുങ്ങളെ ടേബിൾ പുറത്ത് എച്ചിൽ ഇടുന്നത്. നിമിഷ സജയൻ ഏറ്റവും കൂടുതൽ ഡിസ്റ്റർബ്ഡ് ആകുന്ന വിഷയത്തിൽ ഒന്നായിരുന്നു അത്. പിന്നീട് നായിക വേസ്റ്റ് ഇടാൻ വേണ്ടി ഒരു പാത്രം ടേബിൾ പുറത്ത് വെക്കുന്നത് എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട് എന്നറിയില്ല.

സിനിമയുടെ പ്രധാന വിഷയം ശബരിമല ആയതുകൊണ്ടുതന്നെ, കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ശബരിമല പ്രശ്നം 2018 ലാണ് നടന്നത്. അതുകൊണ്ട് സിനിമയിലെ ഉപയോഗിച്ച കലണ്ടറും മറ്റും 2018ല ലെതാണെന്ന് സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും.

അവസാന സമയത്ത് നിമിഷ ഭർത്താവിന്റെ വീട്ടിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങി നടക്കുന്ന സമയത്ത്, പശ്ചാത്തലത്തിൽ ഒരുപാട് വീടുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കാണാൻ സാധിക്കും. ഇത് കേവലം ഒരു വീട്ടിലെ പ്രശ്നമല്ല മറിച്ച് എല്ലാ വീടുകളിലും ഇതു തന്നെയാണ് അവസ്ഥ എന്ന് സംവിധായകൻ ജനങ്ങളോട് പറയുന്ന രൂപത്തിലായിരുന്നു അവസാന രംഗം.

Be the first to comment

Leave a Reply

Your email address will not be published.


*