അനുമോൾ & സരയു കിടിലൻ ഫോട്ടോഷൂട്ട്. കളർഫുൾ ഫോട്ടോകൾ കണ്ട് കയ്യടിച്ചു ആരാധകർ

മലയാളത്തിലെ പ്രിയപ്പെട്ട സ്വഭാവ നടികളാണ് സരയു മോഹനും അനുമോളും. ഇരുവരും ശാലീന സുന്ദരിയായി സാരിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർക്ക് ഏറെ ആരവമാണ്. ഇരുവരും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോൾ ഇരുവരും ഒന്നിച്ചു വന്ന ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിമാരാണ് അനുമോളും സരയുവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരുടെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

സരയു തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് ഇരുവരുടെയും ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.
Happy costume. It was a totally fun filled day with girl’s squad anumol. എന്ന തലക്കെട്ടോടെയാണ് താരം ഈ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ച നടിയാണ് അനുമോൾ. “കണ്ണുക്കുള്ളെ” എന്ന തമിഴ് സിനിമയിലൂടെ യാണ് താരം അഭിനയം ആരംഭിക്കുന്നത്. 2012 പുറത്തിറങ്ങിയ ഇവൻ മേഘരൂപൻ എന്ന സിനിമയാണ് താരത്തെ ആദ്യ മലയാള സിനിമ.

ടെലിവിഷൻ രംഗത്തും അനുമോൾ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അനുമോളിനുണ്ട്. ദുൽഖർ സൽമാൻ ലോഞ്ച് ചെയ്ത് “അനു യാത്ര” എന്ന യൂട്യൂബ് ചാനൽ ആണ് താരത്തിന് സ്വന്തമായുള്ളത്.

പിഷാരടി നായകനായെത്തിയ കപ്പൽമുതലാളി എന്ന സിനിമയിലൂടെ നായികാവേഷമണിഞ്ഞ നടിയാണ് സരയു മോഹൻ. നടിയായും നർത്തകിയായും അവതാരകയായും കഴിവ് തെളിയിച്ച സരയു ഒരുപാട് മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ടെലിവിഷൻ സീരിയലുകളിലും, റിയാലിറ്റി ഷോകളിലും സജീവമാണ് സരയൂ മോഹൻ. സൂര്യ ടിവിയിൽ ടെലികാസ്റ്റ് ചെയ്തിരുന്നു വേളാങ്കണ്ണി മാതാവ് മനപ്പൊരുത്തം എന്ന സീരിയലുകളിലും, ഫ്ലവേഴ്സ് ടിവി സംരക്ഷണം ചെയ്തിരുന്ന ഈറൻ നിലാവ് എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. എപ്പോൾ സൂര്യ ടിവിയിലെ എന്റെ മാതാവ് എന്ന സീരിയലിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Sarayu
Anu
Anu
Sarayu
Sarayu
Anu
Anu
Sarayu
Sarayu
Anu
Sarayu

Be the first to comment

Leave a Reply

Your email address will not be published.


*